KeralaNews

നാളെ മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറന്നു പ്രവര്‍ത്തിയ്ക്കും,ശനിയാഴ്ചകളില്‍ അവധി തുടരും,ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും പ്രത്യേക ഇളവുകള്‍

തിരുവനന്തപുരം:കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കുന്നതില്‍ പുതിയ മാര്‍ഗനിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. നാളെ മുതല്‍ ഹോട്ട്‌സ്പോട്ടുകള്‍ ഒഴികയുള്ള സ്ഥലങ്ങളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നേരത്തെ എല്ലാവര്‍ക്കും ജോലിക്ക് ഹാജരാകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് വ്യത്യസ്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു.

ഹോട്‌സ്‌പോട്ട്, കണ്ടെയിന്‍മെന്റ് മേഖലകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍ തുറക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എല്ലാ ജീവനക്കാരും ഹാജരാകണം. മറ്റു ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നവര്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ജോലിക്കെത്തണം.

എന്നാല്‍ ഏഴു മാസം ഗര്‍ഭിണിയായവരെ ജോലിയില്‍ നിന്ന് ഒഴിവാക്കണം. ഒരു വയസ്സിനു താഴെയുള്ള കുട്ടികളുടെ അമ്മമാര്‍ക്കും ഇളവ്. വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കാനും ഉത്തരവില്‍ വ്യക്തമാക്കുന്നു. അതേസമയം ഇനി ഉത്തരവുണ്ടാകുന്നതുവരെ ശനിയാഴ്ചകളില്‍ അവധി തുടരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker