ഹൈദരാബാദ് : കോവിഡ് ബാധിച്ച് യുവ മാധ്യപ്രവര്‍ത്തകന്‍ മരിച്ചു. തെലുങ്ക് ടെലിവിഷന്‍ ചാനലായ ടിവി 5ലെ മാധ്യമപ്രവര്‍ത്തകന്‍ മനോജ് കുമാറാണ് രോഗം ബാധിച്ച് മരിച്ചത്. ഹൈദരാബാദ് ആസ്ഥാനമായ ടിവി ചാനലാണ് ടിവി 5.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് മനോജ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് കോവിഡ് പരിശോധന ഫലം വന്നത്. പോസിറ്റീവാണെന്ന് കണ്ടെത്തിയതോടെ ഇയാളെ കോവിഡ് ചികിത്സയ്ക്കുള്ള പ്രത്യേക വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.അതേസമയം മനോജ് കുമാര്‍ ന്യുമോണിയ ബാധിച്ചാണ് മരിച്ചതെന്ന് ഗാന്ധി ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് പറഞ്ഞു. പിന്നീട് കോവിഡ് പിടിപെടുകയായിരുന്നു. ശ്വസന പേശികള്‍ ഉള്‍പ്പെടെ എല്ലാ പേശികളെയും തളര്‍ത്തുന്ന മയസ്തീനിയ ഗ്രാവിസ് എന്ന അസുഖം ബാധിച്ചതാണ് മരണകാരണമായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News