KeralaNews

കൊവിഡ് വിശദാംശങ്ങള്‍: പാലക്കാട്,ഇടുക്കി,വയനാട് ജില്ലകള്‍

പാലക്കാട്

പാലക്കാട്: ജില്ലയില്‍ ഇന്ന്(ജൂണ്‍ ഏഴ്) ആറ് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

ദുബായ് -1
തൃത്താല സ്വദേശി (38 പുരുഷന്‍)

മുംബൈ-2
തിരുമിറ്റക്കോട് സ്വദേശി (50 സ്ത്രീ),
മെയ് 25 ന് വന്ന ഷൊര്‍ണൂര്‍ സ്വദേശി(24 പുരുഷന്‍)

സമ്പര്‍ക്കം-3

ജില്ലയില്‍ ജൂണ്‍ രണ്ടിന് കോവിഡ് 19 ബാധിച്ച് മരിച്ച കടമ്പഴിപ്പുറം സ്വദേശിനിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട കടമ്പഴിപ്പുറം സ്വദേശികളായ രണ്ട് പേര്‍ക്കും
(45,പുരുഷന്‍,16 ആണ്‍കുട്ടി)ഒരു ശ്രീകൃഷ്ണപുരം സ്വദേശിക്കും (52, പുരുഷന്‍) സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍ 159 പേരായി.ഇതിനു പുറമെ ഇന്നലെ(ജൂണ്‍ ആറ്) രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉണ്ട്.

ഇടുക്കി

ഇടുക്കി: ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കോ വിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വിദേശത്തു നിന്നുമെത്തി കോ വിഡ് സ്ഥിരീകരിച്ച ചക്കുപള്ളo സ്വദേശിയുടെ ഭാര്യയായ 38കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇവരുമായി അടുത്തിടപഴകിയ 5 ഉം, 10 ഉം വയസുള്ള മക്കളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

വയനാട്

വയനാട്: ജില്ലയില്‍ ഇന്ന് പുതിയ കൊവിഡ് രോഗികളില്ല.കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 209 പേര്‍ ഇന്നലെ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി.രോഗം സ്ഥിരീകരിച്ച് 16 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും രണ്ടു പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 189 പേരും ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 24 പേരും ഉള്‍പ്പെടെ നിലവില്‍ 3691 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 2230 ആളുകളുടെ സാമ്പിളുകളില്‍ 1866 ഫലം ലഭിച്ചു. ഇതില്‍ 1830 നെഗറ്റീവും 36 ആളുകളുടെ സാമ്പിള്‍ പോസിറ്റീവുമാണ്. 359 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്.

ഇതുകൂടാതെ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 2620 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 2065 ല്‍ 2058 നെഗറ്റീവും 7 പോസിറ്റീവുമാണ്. 555 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട് .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button