മാനന്തവാടി: ആയുധമുപേക്ഷിച്ചു കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്കു ആകര്‍ഷകമായ പാക്കേജുമായി സര്‍ക്കാര്‍. നേതാക്കള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചിട്ടും മാവോയിസ്റ്റ് സംഘങ്ങള്‍ തളരാത്ത സാഹചര്യത്തിലാണു സര്‍ക്കാരിന്റെ പുതിയ നീക്കം. മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടെത്തി അവരിലൂടെയാണ് കീഴടങ്ങല്‍ പാക്കേജ് അവതരിപ്പിക്കുത്. ആയുധങ്ങളുടെ വഴി ഉപേക്ഷിച്ചു തിരിച്ചെത്തുന്നവര്‍ക്കു ജീവിതമാര്‍ഗം കണ്ടെത്തുന്നതിനു സാമ്പത്തിക സഹായം, ജോലി തുടങ്ങിയ കാര്യങ്ങളാണു വാഗ്ദാനം. സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ച കീഴടങ്ങല്‍ പാക്കേജ് കുറച്ചുകൂടി വിശ്വാസയോഗ്യവും പ്രായോഗികവുമായാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെയോ മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയോ സാന്നിധ്യത്തില്‍ കീഴടങ്ങലിന് വേദിയൊരുക്കാമെന്നു വാഗ്ദാനവും മുന്നോട്ടുവച്ചിട്ടുണ്ട്.
വയനാട് കല്‍പ്പറ്റ സ്വദേശി സോമനെയാണ് ആഭ്യന്തരസുരക്ഷാ വിഭാഗം പ്രധാനമായും ലക്ഷ്യമിടുന്നത്. മാവോയിസ്റ്റുകളില്‍ കാര്യമായി അക്ഷരാഭ്യാസവും എഴുത്തുകുത്തുകള്‍ നടത്താന്‍ ശേഷിയുമുള്ളയാളാണു സോമന്. മാവോയിസ്റ്റ് ഗ്രൂപ്പിലേക്ക് മാറുന്നതിനു മുമ്പ് ഇയാള്‍ കല്‍പ്പറ്റയില്‍ സായാഹ്ന പത്രം നടത്തിയിരുന്നു. സോമന് കീഴടങ്ങിയാല്‍ തലവേദന പകുതിയാകുമെന്നാണു പോലീസിന്റെ കണക്കുകൂട്ടല്‍. ഏതാനും വര്‍ഷമായി സോമന് കല്‍പ്പറ്റ ചുഴലിയിലെ സ്വന്തം വീടുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ സോമന്റെ പഴയ സുഹൃത്തുക്കളിലൂടെയാണു പോലീസ് കീഴടങ്ങാന്‍ പ്രേരണ ചെലുത്തുന്നത്. പ