സെക്രട്ടേറിയറ്റിലെ തീപിടുത്തം; വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നിയമനടപടിക്കൊരുങ്ങുന്നു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടിക്കൊരുങ്ങുന്നു. മാനനഷ്ടക്കേസ് നല്‍കാനാണ് നീക്കം. തീപിടുത്തം ആസൂത്രിതമാണെന്ന വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെയാണ് നീക്കം.

സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ തീപിടുത്തത്തെ അട്ടിമറിയായിട്ടും, ആസുത്രിതമാണെന്നും ചിത്രീകരിച്ച് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടിയെടുക്കുക. സെക്രട്ടേറിയറ്റിലുണ്ടായത് അട്ടിമറിയല്ലെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നും സ്ഥിരീകരിച്ച് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് തുടര്‍ച്ചയായാണ് സര്‍ക്കാര്‍ നിയമ നടപടക്കൊരുങ്ങുന്നത്.

സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ കത്തി നശിച്ചെന്ന തരത്തിലുള്ള വാര്‍ത്തകളും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News