EntertainmentKeralaNews

ഈ വേദന എനിക്ക് താങ്ങാന്‍ പറ്റുന്നതിനും അപ്പുറമാണ്, എന്റെ മൈന്‍ഡ് മാറ്റാനായി ഞാന്‍ ശ്രമിച്ചോണ്ടിരിക്കുകയാണ്; ഗോപി സുന്ദര്‍

കൊച്ചി:ഈ അടുത്തായിരുന്നു പുരുഷു എന്ന നായക്കുട്ടി തന്നെ വിട്ടുപോയ സങ്കടം ഗായിക അഭയ ഹിരണ്‍മഴി പങ്കുവെച്ചത്. പുരുഷുവിനൊപ്പം ഉള്ള ഫോട്ടോകള്‍ പങ്കുവെച്ചാണ് ഈ ദുഖ വാര്‍ത്ത അഭയ അറിയിച്ചത് . ഈ വേദന തതനിക്ക് സഹിക്കാനാവില്ലെന്നും, തന്നെ തനിച്ചാക്കരുത്. നീയെപ്പോഴും തന്റേതാണ്, ഐ ലവ് യൂ എന്നുമായിരുന്നു അഭയ കുറിച്ചത്. നിന്റെ നനഞ്ഞ മൂക്ക് എനിക്ക് മിസ് ചെയ്യുന്നുവെന്നും, തന്നെ വിട്ട് പോവല്ലേയെന്നും ഗായിക കുറിച്ചിരുന്നു.

https://www.instagram.com/p/ChJuPnCuvZr/?igshid=YmMyMTA2M2Y=

അവസാനസമയത്ത് നിന്നെ നോക്കാനോ നിന്റെ കൂടെയിരിക്കാനോ കഴിഞ്ഞില്ല പുരുഷു. അക്കാര്യത്തില്‍ എനിക്ക് വിഷമമുണ്ട്. മറ്റൊരു ലോകത്ത് വെച്ച് കണ്ടുമുട്ടാന്‍ കഴിഞ്ഞാല്‍ ഞാന്‍ നിന്നെ ഒരിക്കലും ഒറ്റക്കാക്കില്ലെന്നും അഭയ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

ഇപ്പോള്‍ ഗോപി സുന്ദറും പുരുഷുവിനൊപ്പമുള്ള ഓര്‍മ്മ പങ്കുവെച്ചിരിക്കുകയാണ്. പുരുഷിന് പേരിട്ട സമയത്തെ വീഡിയോയും ഗോപി സുന്ദര്‍ പങ്കുവെച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം പുരുഷുവിനെക്കുറിച്ച് പറഞ്ഞത്. നല്ല ദീര്‍ഘായുസും നല്ല ആരോഗ്യവും ഉണ്ടാക്കട്ടെ എന്ന് പറഞ്ഞായിരുന്നു ഗോപി സുന്ദര്‍ പുരുഷുവിന് പേരിട്ടത്. ഈ സമയത്ത് സുഹൃത്തുക്കളെല്ലാം കുരവയിടുന്നതും കേള്‍ക്കുന്നുണ്ട്.

https://www.instagram.com/reel/ChM7haPgNdd/?igshid=YmMyMTA2M2Y=

നിന്റെ പേരിടല്‍ ചടങ്ങ് ഞാനിപ്പോഴും ഓര്‍ത്തിരിക്കുന്നു. എപ്പോഴും എന്റെ മടിയില്‍ ഉറങ്ങിയിരുന്ന ആളായിരുന്നു നീ. അവിടെ സുരക്ഷിതനായിരുന്നു. ഈ വേദന എനിക്ക് താങ്ങാന്‍ പറ്റുന്നതിനും അപ്പുറമാണ്. എന്റെ മൈന്‍ഡ് മാറ്റാനായി ഞാന്‍ ശ്രമിച്ചോണ്ടിരിക്കുകയാണ്. എപ്പോഴും നീ എന്റെ ബെഡിനരികില്‍ത്തന്നെയുണ്ടെന്നുമായിരുന്നു ഗോപി സുന്ദര്‍ കുറിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button