KeralaNews

ഇത് ഷോ ഓഫ് അല്ല, ഈ പ്രവര്‍ത്തി മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം ആകട്ടെ; ഒറ്റക്കെട്ടായി നിന്നാല്‍ ഒന്നും അസാദ്ധ്യമല്ലെന്ന് ഗോപി സുന്ദര്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവര്‍ക്കും ഇതൊരു പ്രചോദനമാകട്ടെയെന്നും അദ്ദേഹം കുറിച്ചു.

ഇത് ഷോ ഓഫ് അല്ല. അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം നല്‍കുന്നതിനുള്ള ഒരു പ്രചോദനം ആകട്ടെ. വല്ലാത്ത പഹയന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നെ സ്പര്‍ശിച്ചു. ഈ പ്രവര്‍ത്തി മറ്റുള്ളവര്‍ക്കും ഒരു പ്രചോദനമാകട്ടെ എന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ സംഭാവനകള്‍ നല്‍കട്ടെയെന്നും എന്നും ആഗ്രഹിക്കുന്നു. നല്ല ഒരു നാളെയ്ക്കായി നമ്മള്‍ ഒരുമിച്ച് പൊരുതും. എല്ലാവരും ഒറ്റക്കെട്ടായി നിന്നാല്‍ ഒന്നും അസാദ്ധ്യമല്ല’- എന്നാണ് ഗോപി സുന്ദര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button