മുംബൈ: അധോലോക ഗുണ്ടയുടെ മരണത്തില്‍ 27 വര്‍ഷത്തിന് ശേഷം പകരം വീട്ടി അനന്തിരവന്‍. അന്ന് വെറും രണ്ട് വയസ് മാത്രം ഉണ്ടായിരുന്ന കുട്ടിയാണ് ഇന്ന് അമ്മാവന്റെ മരണത്തിന് പകരം വീട്ടിയത്. 1999ലാണ് അധോലോക ഗുണ്ട സാദിഖ് കാലിയ കൊലപ്പെടുന്നത്. സാദിഖിനെ കൊലപ്പെടുത്തുന്നതിനായി പൊലീസിനു വിവരം നല്‍കിയയാളെയാണ് കാലിയയുടെ അനന്തരവന്‍ 27 വര്‍ഷത്തിനു ശേഷംകൊലപ്പെടുത്തിയത്.
പൊലീസ് ഏറ്റുമുട്ടലില്‍ കാലിയ കൊല്ലപ്പെടുമ്പോള്‍ 2 വയസ്സു മാത്രമുണ്ടായിരുന്ന അനന്തരവന്‍ സാദിഖ് ജവാറും (29) കൂട്ടാളി നൗഷാദ് മിത്താനിയും (22) ചേര്‍ന്നാണ് കഴിഞ്ഞയാഴ്ച ഇഖ്ബാല്‍ ഇബ്രാഹിം സെലിയയെ (78) വീട്ടില്‍ കയറി വെട്ടിക്കൊന്നത്. ഇരുവരെയും പൊലീസ് പിടികൂടി.
കാലിയയുടെ നീക്കങ്ങളെക്കുറിച്ച് സെലിയ നല്‍കിയ വിവരമനുസരിച്ചാണ് ഏറ്റുമുട്ടലിനായി മുംബൈ പൊലീസ് വലവിരിച്ചത്. പ്രമുഖ രാഷ്ട്രീയ നേതാവിനെ കൊലപ്പെടുത്താനുള്ള പദ്ധതിയുമായി എത്തിയ കാലിയയെ പൊലീസ് വളയുകയായിരുന്നു. ഗുണ്ട ഛോട്ടാ ഷക്കീലിന്റെ ഗ്രൂപ്പിലായിരുന്നു കാലിയ.


