കള്ളനെ പേടിച്ച് സ്വര്‍ണം ഒളിപ്പിച്ചത് പുസ്തകത്തില്‍; ഒടുവില്‍ പുസ്തകം ഉള്‍പ്പെടെ ആറു പവന്‍ സ്വര്‍ണം എത്തിയത് ആക്രിക്കടയില്‍: തിരച്ചിലില്‍ നാലു ഗ്രം ഒഴികെ കണ്ടെത്തി

കള്ളനെ പേടിച്ച് സ്വര്‍ണം ഒളിപ്പിച്ചത് പുസ്തകത്തില്‍; ഒടുവില്‍ പുസ്തകം ഉള്‍പ്പെടെ ആറു പവന്‍ സ്വര്‍ണം എത്തിയത് ആക്രിക്കടയില്‍: തിരച്ചിലില്‍ നാലു ഗ്രം ഒഴികെ കണ്ടെത്തി

കൊല്ലം: കള്ളനെ പേടിച്ചു പാഠപുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ച ആറു പവന്‍ സ്വര്‍ണാഭരണങ്ങള്‍ എത്തിച്ചേര്‍ന്നത് ആക്രിക്കടയില്‍. പുസ്തകത്തോടൊപ്പം സ്വര്‍ണവും ആക്രികൊണ്ടു പോയത് വീട്ടുകാര്‍ അറിഞ്ഞത് മൂന്ന് ദിവസത്തിനു ശേഷം. ഉടന്‍ ആക്രിക്കടയിലെത്തി തൊഴിലാളികള്‍ക്കൊപ്പം നടത്തിയ തിരച്ചിലില്‍ നാലു ഗ്രാം ഒഴികെയുള്ള ആഭരണങ്ങള്‍ കണ്ടെത്തി. സ്വര്‍ണത്തിനു വേണ്ടിയുള്ള തിരച്ചിലിനിടെ രണ്ട് ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കു സൂര്യാതപമേല്‍ക്കുകയും ചെയ്തു.

തേവലക്കര പാലയ്ക്കല്‍ വടക്ക് മണ്ണാന്റെ വടക്കേതില്‍ (കൈതപ്പുഴ) ഉമ്മര്‍കുട്ടിയാണ് 21ന് വൈകിട്ട് കുന്നേല്‍ ജംക്ഷനില്‍ എ.നിസാറിന്റെ എഎന്‍ ട്രേഡേഴ്‌സ് ആക്രിക്കടയില്‍ വീട്ടിലെ പഴയ സാധനങ്ങളും പുസ്തകവും ഉള്‍പ്പെടെ പെട്ടി ഓട്ടോയില്‍ എത്തിച്ചു വിറ്റത്. മൂന്നാം ദിവസം 23ന് രാവിലെ വീട്ടുകാര്‍ സ്വര്‍ണം അന്വേഷിച്ചപ്പോഴാണ് തൂക്കിവിറ്റ പുസ്തകത്തില്‍ ഒളിപ്പിച്ച ആഭരണപ്പെട്ടിയിലാണ് ഇതുള്ളതെന്നു മനസ്സിലായത്. ഉടന്‍ കടയില്‍ അറിയിച്ചെങ്കിലും അപ്പോഴേക്കും പുസ്തകം ഉള്‍പ്പെടെ സാധനങ്ങള്‍ മറ്റ് ആക്രികള്‍ക്കൊപ്പം മാറ്റിയിരുന്നു.

ഉടന്‍ തന്നെ വീട്ടുകാര്‍ ഓടി ആക്രിക്കടയിലെത്തി. വീട്ടുകാരും അഞ്ച് തൊഴിലാളികളും ആക്രിക്കൂമ്പാരത്തില്‍ വൈകിട്ടു വരെ നടത്തിയ തിരച്ചിലില്‍ പെട്ടിയില്‍നിന്നു പുറത്തുവീണ കമ്മല്‍, വള, മോതിരം എന്നിവ ലഭിച്ചു. 24നു തുടര്‍ന്ന തിരച്ചിലില്‍ പെട്ടിക്കുള്ളിലുള്ള നിലയില്‍ മാലയും കണ്ടെത്തി. എന്നാല്‍, 4 ഗ്രാം ആഭരണങ്ങള്‍ കണ്ടെത്താനാ യില്ല. വീണ്ടെടുത്ത സ്വര്‍ണം കടയുടമ നിസാര്‍ തെക്കുംഭാഗം പൊലീസ് സ്റ്റേഷനില്‍ വച്ച് ഉമ്മര്‍കുട്ടിയുടെ ഭാര്യ എം.എസ്.അനിതയ്ക്കു കൈമാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News