ഏറ്റുമാനൂർ : സംസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. ഏറ്റുമാനൂരിൽ ഗുണ്ടകൾ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതു യുവതി ചോദ്യം ചെയ്തു.പ്രകോപിതരായ യുവാക്കൾ വീട്ടിൽ കയറി ഭർത്താവിന്റെ കൈയും കാലും തല്ലിയൊടിച്ചു . വെട്ടിമുകൾ മഹാത്മാ കോളനിയിൽ വള്ളാംബായിൽ അനീഷിനാണു ( 38 ) പരുക്കേറ്റത്
ക്രിസ്മസ് ദിവസം വൈകിട്ട് 7 നാണു ആക്രമണം ഉണ്ടായത് അനീഷിന്റെ വീടിന്റെ സമീപത്തെ വീട്ടിൽ ഒരു സംഘം യുവാക്കൾ തമ്പടിക്കുകയും മദ്യപിച്ച ശേഷം അസഭ്യവർഷം നടത്തുകയും ബഹളം യ്ക്കുകയും ചെയ്തു .
ഇത് അനീഷിന്റെ ഭാര്യ സബീന ചോദ്യം ചെയ്തു . ഇതിനെത്തുടർന്നാണു അഞ്ച് പേർ അടങ്ങിയ സംഘം വീട്ടിൽ കയറി അനീഷിനെ ഇരുമ്പ് കമ്പി ഉപയോഗിച്ചു ആക്രമിക്കുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സ്ത്രീകളെ ഉൾപ്പെടെയുള്ളവരെ ഇവർ ശല്യം ചെയ്തിരുന്നതായും നാട്ടുകാർ പറഞ്ഞു . പരുക്കേറ്റ അനീഷിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു .
രോഗബാധിതനായി ജോലിക്കു പോലും പോകാൻ സാധിക്കാതെ വീട്ടിൽ ചികിത്സയിൽ കഴിയുന്നയാളാണ് അനീഷ് 2021 ജൂലൈ 12 മഹാത്മാ കോളനിയിൽ അച്ഛനെയും രണ്ട് മക്കളെയും കഞ്ചാവ് മാഫിയ ആക്രമിച്ചിരുന്നു . ഈ കേസിൽ പ്രതികളായവർ കോളനിയിൽ തമ്പടിക്കുകയും നിരന്തരം കോളനി നിവാസികൾക്കു ശല്യം ഉണ്ടാക്കുന്നതായും നാട്ടുകാർ പറഞ്ഞു . സബീന ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി . കേസ് റജിസ്റ്റർ ചെയ്തതായി സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ആർ , രാജേഷ് കുമാർ പറഞ്ഞു.
പത്തനംതിട്ടയിലെ റാന്നി കുറുമ്പൻമൂഴിയിൽ വാക്ക് തർക്കേതുടർന്നുണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു . കുറുമ്പൻമൂഴി സ്വദേശി ജോളി(55)യാണ് മരിച്ചത്. കുറുമ്പൻമൂഴി സ്വദേശി തന്നെയായ സാബു(57)വാണ് ജോളിയെ കുത്തിയത്. ഞായറാഴ്ച രാത്രി എട്ടോടെയാണ് കൊലപാതകം നടന്നത്.
ഇരുവരും തമ്മിലുണ്ടായ സംഘർഷം തടയാൻ ശ്രമിച്ച സമീപവാസി ബാബുവിനും കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ബാബുവിനെ പാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യപാനത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രഥാമിക നിഗമനം.
സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊപാതകത്തിന് പിന്നാലെ സാബു സംഭവ സ്ഥലത്തുനിന്ന് മുങ്ങിയിരുന്നുവെങ്കിലും പൊലീസിന്റെ ഊർജ്ജിത അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി.