മുംബൈ: ലോക്ഡൗണിനെ തുടര്‍ന്ന് മദ്യശാലകളും മദ്യവില്‍പ്പന കേന്ദ്രങ്ങളും അടച്ചതോടെ രാജ്യത്ത് മദ്യം കിട്ടാത്ത അവസ്ഥ സംജാതമായി. എന്നാല്‍ മദ്യക്ഷാമം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ‘കുടിയന്മാ’രെന്ന് ഗൂഗിള്‍ നിന്നുള്ള വിവരങ്ങള്‍ പറയുന്നു. ‘വീട്ടിലിരുന്ന് എങ്ങനെ മദ്യം നിര്‍മ്മിക്കാമെന്നാണ്’ ഗൂഗിളില്‍ ഏറ്റവും കുടുതല്‍ ട്രെന്‍ഡ് ആയ പരിശോധനകള്‍.
പ്രധാനമന്ത്രി നരേന്ദ്രമോഡി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ മാര്‍ച്ച് 22 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ഗൂഗിളില്‍ ഏറ്റവും ട്രെന്‍ഡ് ആയ അന്വേഷണം മദ്യമുണ്ടാക്കുന്ന വിധത്തെ കുറിച്ചായിരുന്നു. ലോക്ഡൗണിനു പിന്നാലെ പലയിടത്തും അനധികൃത മദ്യ നിര്‍മ്മാണവും വില്‍പ്പനയും വര്‍ധിച്ചതായി എക്സൈസ് പോലീസ് വിഭാഗങ്ങള്‍ വ്യക്തമാക്കുന്നു. അമിതവില കൊടുത്ത് ബ്രാന്‍ഡഡ് മദ്യം വാങ്ങാന്‍ പറ്റാത്തവരാണ് ഈ വഴി തിരഞ്ഞെടുക്കുന്നത്.
താന്‍ 700 രൂപ മുടക്കിയാണ് 170 രൂപ വിലയുള്ള വിസ്‌കി വാങ്ങിയതെന്ന് മുംബൈ സ്വദേശിയായ മനീഷ് പറയുന്നു. പലരും മദ്യത്തിന് ഉയര്‍ന്ന വില നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ സാധനം കിട്ടാനില്ല. തനിക്ക് ഭാഗ്യംകൊണ്ട് അല്പം മദ്യം കിട്ടിയെന്നും മനീഷ് പറയുന്നു.
മാര്‍ച്ച് അവസാനത്തോടെ മദ്യം വില്‍ക്കുന്നത് ഇരട്ടിയിലേറെ വിലയ്ക്കായി. ലോക്ഡൗണ്‍ വന്നതോടെ ചില മദ്യപാനികള്‍ കുറച്ചുമദ്യം സ്റ്റോക്ക് ചെയ്തിരുന്നു. വരും നാളുകളില്‍ കൂടുതല്‍ പേര്‍ കരിഞ്ചന്തകളെ സമീപിക്കാന്‍ സാധയതയുണ്ടെന്ന് എക്സൈസ് പറയുന്നു.
വാറ്റ് സജീവമായതോടെ വാജ്യമദ്യവും കുടുതലായി വിറ്റുതുടങ്ങി. 180 എം.എല്‍ വ്യാജമദ്യം വില്‍ക്കുന്നത് 250ല്‍ ഏറെ രൂപയ്ക്കാണെന്ന് വാര്‍ത്ത ഏജന്‍സികള്‍ വ്യക്തമാക്കുന്നു. വ്യാജമദ്യം ഉണ്ടാക്കുന്നതിലെ ചെലവ് കാരണം കുറഞ്ഞ ചെലവില്‍ കിട്ടിയിരുന്ന വിദേശമദ്യത്തിലേക്ക് പലരും ശീലം മാറ്റിയിരുന്നു. എന്നാല്‍ വിദേശ/നാടന്‍ മദ്യങ്ങള്‍ ലഭിക്കാതെ വന്നതോടെ വാറ്റിലേക്ക് തിരിയാന്‍ മദ്യപാനികള്‍ നിര്‍ബന്ധിതരായെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.