KeralaNews

കോട്ടയം സ്വദേശി ദുബൈയില്‍ കൊറോണ ബാധിച്ച് മരിച്ചു; ഗള്‍ഫില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി

കോട്ടയം: കൊവിഡ് ബാധിച്ച് ദുബൈയില്‍ മലയാളിയ്ക്ക് ദാരുണാന്ത്യം. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ഷാജി സക്കറിയയാണ് മരിച്ചത്. ദുബെയിലുള്ള ജിന്‍കോ കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു.

പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ആറായി.

സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധിതരുള്ളത്. 5369 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. സൗദിയില്‍ 73 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം യുഎഇയിലെ വൈറസ് ബാധിതരുടെ എണ്ണം 4933 ആയി. ഇതുവരെ 28 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മുപ്പത്തിയേഴായിരം പേരെയാണ് രാജ്യത്ത് പരിശോധനയ്ക്ക് വിധേയരാക്കിയത്. വരുന്ന നാലാഴ്ച രോഗബാധിതരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് യുഎഇ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker