26.7 C
Kottayam
Wednesday, May 29, 2024

1500 രൂപയ്ക്ക് ബാറില്‍ വില്‍ക്കുന്ന മദ്യത്തിന് 3,500! വാടകവീട് കേന്ദ്രീകരിച്ച് വിദേശമദ്യ വില്‍പ്പന; ബാര്‍ മാനേജര്‍ അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

Must read

കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് വാടകവീട് കേന്ദ്രീകരിച്ച് വിദേശമദ്യ വില്‍പന നടത്തിയ ബാര്‍മാനേജരും സഹായിയും അറസ്റ്റില്‍. ഗവ. യുപി സ്‌കൂളിനു സമീപമുള്ള വാടക വീടക വീട് കേന്ദ്രീകരിച്ചായിരുന്നു അനധികൃത വിദേശമദ്യ വില്‍പ്പന. പാമ്പാക്കുടയിലെ ബാറിന്റെ മാനേജര്‍ പിറവം വാഴക്കാലായില്‍ ജയ്സണ്‍ (43), സഹായി വടകര കീരാന്തടത്തില്‍ ജോണിറ്റ് ജോസ് (29) എന്നിവരാണ് പിടിയിലായത്.

1500 രൂപയ്ക്ക് ബാറില്‍ വില്‍ക്കുന്ന മദ്യം 3500 രൂപ രൂപയ്ക്കാണ് ഇവിടെ വിറ്റിരുന്നതെന്നാണ് വിവരം. മദ്യം വാങ്ങാനെത്തിയവരുമായി വില സംബന്ധിച്ച് ഉണ്ടായ കശപിശയാണ് എക്സൈസിന് ഇത് സംബന്ധിച്ച് വിവരം ചോര്‍ന്നു കിട്ടാന്‍ ഇടയാക്കിയത്.

ഈസ്റ്ററും വിഷുവും പ്രമാണിച്ച് ജയ്സണ്‍ അനധികൃതമായി സൂക്ഷിച്ച മദ്യം കൂടിയ വിലയ്ക്ക് വില്‍ക്കുകയാണെന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. തുടര്‍ന്ന് 22 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 6.5 ലീറ്റര്‍ ബിയറും ഇവിടെ നിന്ന് കണ്ടെടുത്തു.

375, 500 മില്ലിലീറ്റര്‍ കുപ്പികളിലായിരുന്നു വിദേശമദ്യം. കാറിലും ബൈക്കിലുമായി വിവിധ അളവിലുള്ള 67 കുപ്പികളിലായുള്ള മദ്യമാണ് സൂക്ഷിച്ചിരുന്നത്. ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുള്ളതാണോ മദ്യം എന്നു പരിശോധിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week