News

ജെ.എന്‍.യു സംഘര്‍ഷം; വിദ്യാര്‍ത്ഥികളുടെ ചാറ്റ് വിവരങ്ങള്‍ നല്‍കാനാകില്ലെന്ന് വാട്‌സ്ആപ്പും ഗൂഗിളും

ന്യൂഡല്‍ഹി: ജെ.എന്‍.യു സംഘര്‍ഷവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ ചാറ്റ് വിവരം നല്‍കാനാവില്ലെന്ന് ഗൂഗിളും വാട്ട്സ് ആപ്പും. ചാറ്റ് വിവരം നല്‍കണമെന്ന ഡല്‍ഹി ക്രൈംബ്രാഞ്ചിന്റെ ആവശ്യം നിഷേധിച്ചു. വിവരങ്ങള്‍ നല്‍കണമെങ്കില്‍ കോടതി ഉത്തരവ് വേണമെന്ന് ഗുഗിളും വാട്ട്സ്ആപ്പും അറിയിച്ചു.

2020 ജനുവരി 5 ന് ജെ.എന്‍.യുവില്‍ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട ചാറ്റ് വിവരമാണ് പോലീസ് ആവശ്യപ്പെട്ടത്. യൂണിറ്റി എഗൈന്‍സ്റ്റ് ലഫ്റ്റ്, ഫ്രണ്ട്സ് ഓഫ് ആര്‍.എസ്.എസ് എന്നീ വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളായ 33 വിദ്യാര്‍ത്ഥികളുടെ ചാറ്റ് വിവരങ്ങളാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. ഇവര്‍ കൈമാറിയ സന്ദേശങ്ങള്‍, വീഡിയോകള്‍,ഓഡിയോ എന്നിവ നല്‍കണമെന്നായിരുന്നു ആവശ്യം.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മുഖംമൂടി ധരിച്ചെത്തിയ 100 ഓളം പേര്‍ ജെ.എന്‍.യു ക്യാമ്പസില്‍ കയറി ആക്രമണം നടത്തിയിരുന്നു. സംഭവത്തില്‍ 36 വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പരുക്കേറ്റിരുന്നു. ആക്രമണത്തില്‍ എഫ്.ഐ.ആര്‍. ഇട്ടിരുന്നെങ്കിലും കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button