NationalNews

ലോക്കോ പൈലറ്റില്ലാതെ ചരക്ക് ട്രെയിൻ 80 കിലോമീറ്റര്‍ ഓടി; ഒഴിവായത് വൻ ദുരന്തം

ന്യൂഡൽഹി: ലോക്കോ പൈലറ്റില്ലാതെ ഉത്തരേന്ത്യയിൽ ട്രെയിൻ ഓടിയത് 80 കിലോമീറ്ററോളം. കത്വാ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്കുതീവണ്ടിയാണ് ലോക്കോ പൈലറ്റില്ലാതെ കശ്മീരിൽ നിന്ന് പഞ്ചാബ് വരെ ഓടിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്.

ഞായറാഴ്ച രാവിലെ എഴോടെയാണ് സംഭവം. നിർത്തിയിട്ട ട്രെയിൻ ഹാൻഡ് ബ്രേക്ക് ചെയ്യാതെ ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയതാണ് ട്രെയിൻ തനിയെ നീങ്ങുന്നതിലേക്ക് വഴിവെച്ചതെന്നാണ് റിപ്പോർട്ട്. റെയിൽ പാളത്തിൽ ചെറിയ ഇറക്കമുണ്ടായിരുന്നതായും പറയുന്നുണ്ട്.

പതുക്കെ നീങ്ങിത്തുടങ്ങിയ ട്രെയിൻ പതിയ വേ​ഗത കൈവരിക്കുകയായിരുന്നു. പലയിടങ്ങളിലും ട്രെയിനിന്റെ വേ​ഗത മണികൂറിൽ 100 കിലോമീറ്ററിലധികമായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തുടര്‍ന്ന് റെയില്‍വേ അധികൃതരുടെ ശ്രമത്തിന്റെ ഫലമായി പഞ്ചാബിലെ ഊഞ്ചി ബസ്സിയിൽ വച്ചാണ് ട്രെയിന്‍ നിര്‍ത്താനായത്.

സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ നിരവധി പേർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്. ഗുരുതരവീഴ്ചയുണ്ടായിരിക്കുന്ന സാഹചര്യത്തിൽ സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ലോക്കോ പൈലറ്റിനോ മറ്റ് റെയിൽവേ ഉദ്യോ​ഗസ്ഥർക്കോ എതിരെ എന്തെങ്കിലും നടപടിയെടുത്തതായി നിലവിൽ വിവരമില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button