<കൊച്ചി:തിരുവനനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ കൂടുതല്‍ പ്രതികള്‍ പിടിയില്‍.മഞ്ചേരി സ്വദേശി അന്‍വര്‍.വേങ്ങര സ്വദേശി സയ്തലവി എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി.
ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സര്‍ണ്ണക്കടത്തനായി എട്ടുകോടി രൂപ പ്രതികള്‍ സമാഹരിച്ചുവെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.പ്രതികളായ റമീസ്,ജലാല്‍,സന്ദീപ്,അംജത് അലി എന്നിവര്‍ ചേര്‍ന്നാണ് കള്ളക്കടത്തിനായുള്ള പണം ശേഖരിച്ചത്.മൂവാറ്റുപുഴ സ്വദേശി ജലാലാണ് ജ്വല്ലറികള്‍ക്ക് സ്വര്‍ണം വില്‍ക്കാന്‍ കരാറുണ്ടാക്കിയത്.ഏഴു ലക്ഷം രൂപയായിരുന്ന സ്വപ്‌നയുടെയും സരിത്തിന്റെയും കമ്മീഷന്‍.
സ്വര്‍ണ്ണക്കടത്തുകേസില്‍ കഴിഞ്ഞ ദിവസം റിമാന്‍ഡിലായ മലപ്പുറം സ്വദേശി റമീസിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിയ്ക്കും.ഒന്നാം പ്രതി സരിത്തിന്റെ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്.കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സ്വപ്‌ന,സരിത്ത്, സന്ദീപ് നായര്‍,റമീസ് എന്നിവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റും കേസെടുത്തിട്ടുണ്ട്.