32.8 C
Kottayam
Friday, March 29, 2024

സഹോദരന് കൊവിഡ്; സൗരവ് ഗാംഗുലി ക്വാറന്റൈനില്‍

Must read

കൊല്‍ക്കത്ത: ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ക്വാറന്റൈനില്‍. ഇദ്ദേഹത്തിന്റെ സഹോദരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്.

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയാണ് അദ്ദേഹത്തിന്റെ സഹോദരന്‍ സ്‌നേഹാശിഷ് ഗാംഗുലി. ഇദ്ദേഹത്തിന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. ഇതേതുടര്‍ന്നാണ് സൗരവ് ഗാംഗുലി ക്വാറന്റൈനില്‍ പ്രവേശിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week