സ്വര്‍ണ്ണക്കടത്ത്; കസ്റ്റംസില്‍ ഹൈ അലേര്‍ട്ട്, അന്വേഷണ സംഘം വിപുലീകരിച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കസ്റ്റംസില്‍ ഹൈ അലേര്‍ട്ട്. കസ്റ്റംസ് അന്വേഷണ സംഘം വിപുലീകരിച്ചു. പ്രിവന്റീവ് വിഭാഗത്തിന് പുറമേ കൂടുതല്‍ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി.

കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി റെയ്ഡ് നടത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന നടക്കുന്നുണ്ടെന്നാണ് സൂചന. കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിനായുള്ള തിരച്ചില്‍ അഞ്ചാം ദിവസവും തുടരുകയാണ്. ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യേപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്വപ്ന സുരേഷ് തമിഴ്നാട്ടിലാണെന്നാണ് സൂചന.

കേസില്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച് വലിയ അളവില്‍ സ്വര്‍ണം കടത്താനുണ്ടായ ശ്രമം അത്യധികം ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News