ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,897 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 7,67,296 ആയി. 24 മണിക്കൂറിനിടെ 487 പേര്‍ മരിച്ചു. രാജ്യത്തെ മരണ സംഖ്യ 21,129 ആയി ഉയര്‍ന്നു. 2,69,789 പേര്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. 4,76,978 പേര്‍ രോഗമുക്തരായി.
കൊവിഡ് രൂക്ഷമായി ബാധിച്ചിരിക്കുന്ന മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 2,23,724 ആയി. 9,448 പേര്‍ സംസ്ഥാനത്ത് രോഗം ബാധിച്ചു മരിച്ചു. മുംബൈയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്.
തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം 1,22,350 ആയി. 1,700 പേര്‍ മരിച്ചു. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 1,04,864 പേര്‍ക്ക് രോഗം ബാധിച്ചു. 3,213 പേര്‍ സംസ്ഥാനത്ത് മരിച്ചു. 78,199 പേര്‍ രോഗമുക്തരായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News