തൃശ്ശൂരില്‍ വാഹനത്തില്‍ കടത്തിയ 3.8 കിലോ സ്വര്‍ണംപിടികൂടി

തൃശ്ശൂര്‍: തൃശ്ശൂരിലെ പള്ളിക്കുളത്ത് നിന്ന് മുംബൈയിലേക്ക് കടത്തുകയായിരുന്ന 3.8 കിലോഗ്രാം സ്വര്‍ണം പിടികൂടി. സംസ്ഥാന ജി എസ് ടി രഹസ്യന്വേഷണ വിഭാഗം ആണ് സ്വര്‍ണം പിടികൂടിയത്. സുരക്ഷാ ക്യാബിന്‍ വാഹനത്തിലാണ് സ്വര്‍ണം കടത്തിയത്. സ്വര്‍ണത്തിന്റെ ബില്ലോ മറ്റ് രേഖകളോ ഹാജരാകാന്‍ സാധിക്കാത്തതിനാല്‍ രണ്ട് കോടിയോളം രൂപ പിഴ ഈടാക്കി. അടുത്ത കാലത്ത് ജി എസ് ടി വകുപ്പ് ഈടാക്കുന്ന ഏറ്റവും വലിയ പിഴത്തുക ആണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News