EntertainmentNews
അനു സിത്താര അമ്മയാകുന്നു? പ്രതികരണവുമായി നടി
കൊച്ചി:അനു സിത്താര അമ്മയാകാനൊരുങ്ങുന്നു എന്ന വാര്‍ത്ത കഴിഞ്ഞ കുറച്ചു നാളുകളായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. സമൂഹമാധ്യമത്തിലൂടെയാണ് താരം സത്യാവസ്ഥ വെളിപ്പെടുത്തിയത്. തന്റെ ഔദ്യോഗിക പേജിലൂടെ വ്യാജവാര്‍ത്തയെ തള്ളിയ അനു വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടും പങ്കുവച്ചു.
അമ്മയാകുന്ന സന്തോഷത്തില്‍ അനു സിതാര എന്ന തരത്തിലായിരുന്നു ഒരു ഓണ്‍ലൈന്‍ പേജില്‍ വന്ന വാര്‍ത്ത. ഉടന്‍ തന്നെ വാര്‍ത്ത പ്രചരിക്കുകയും ചെയ്തു. അതോടെയാണ് വാര്‍ത്ത വ്യാജമാണെന്ന വിശദീകരണവുമായി അനു രംഗത്തെത്തിയത്.മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായ അനുവിന്റെ ഭര്‍ത്താവ് ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News