ചായയില്‍ നാല് തുള്ളി ഒഴിച്ചുനല്‍കു..സുഷാന്തിന്റെ മരണം,അറസ്റ്റ് ഉടന്‍ നിര്‍ണായക തെളിവുകള്‍
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന. സുശാന്തിന്റെ കാമുകി റിയാ ചക്രവര്‍ത്തിയിലേക്കുതന്നെ വിരല്‍ചൂണ്ടുന്നതാണ് തെളുവകളെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റിയ ചക്രവര്‍ത്തിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഹരി മരുന്ന് ഉപയോഗം, കടത്ത് എന്നിവയുമായി ബന്ധപ്പെട്ട വാട്‌സാപ് ചാറ്റുകള്‍ കണ്ടെത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കുന്ന വിവരം . ഇക്കാര്യം സിബിഐയെ അറിയിച്ചതായാണ് സൂചന. കണ്ടെത്തിയ സംശയകരമായ ഇടപാടുകള്‍ സിബിഐയെ അറിയിക്കുകയായിരുന്നു. കഞ്ചാവ്, എംഡിഎംഎ (മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍) തുടങ്ങിയ ലഹരികള്‍ റിയ ഉപയോഗിക്കുകയോ സുശാന്തിന് നല്‍കുകയോ ചെയ്തതായി വാട്‌സാപ്പ് സന്ദേശങ്ങളില്‍ വ്യക്തമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗൗരവ് ആര്യ എന്ന ഡ്രഗ് ഡീലറുമായി റിയ നടത്തിയെന്നു പറയപ്പെടുന്ന ചാറ്റ് ദേശീയ മാധ്യമം പുറത്തു വിട്ടു. ഞാന്‍ ഇത്തരം കൂടിയ ലഹരികളെ കുറിച്ച് സംസാരിക്കുമ്പോഴും വല്ലപ്പോഴും മാത്രമേ ഞാന്‍ ഇതെല്ലാം ഉപയോഗിക്കാറുള്ളു. എംഡിഎംഎ ഒരിക്കല്‍ മാത്രമാണ് ഉപയോഗിച്ചത്. നിങ്ങളുടെ കയ്യില്‍ എംഡിഎം ഉണ്ടോ- ഗൗരവ് ആര്യയോട് റിയ ചോദിക്കുന്നു.
നവംബര്‍ 25 2019 ല്‍ ജയ ഷാ എന്ന സുഹൃത്തുമായി നടന്ന വാട്‌സാപ്പ് സന്ദേശത്തില്‍ നാല് തുള്ളി ചായയില്‍ ഒഴിച്ചു നല്‍കു അദ്ദേഹം രുചിക്കട്ടെ കിക്ക് ആകാന്‍ 40 മിനിട്ട് കാത്തുനില്‍ക്കുവെന്ന് ജയ ഷാ റിയയുടെ പറയുന്നതുമായി ബന്ധപ്പെട്ട സംഭാഷണവും പുറത്തു വന്നു. മിറാന്‍ഡ സുഷി എന്ന പേരില്‍ സേവ് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ നിന്ന് ഹലോ റിയ സാധനം ഏകദേശം തീര്‍ന്നു. ഞങ്ങള്‍ ഷോവിക്കില്‍( റിയയുടെ സഹോദരന്‍) സാധനം വാങ്ങട്ടെ എന്ന് ചോദിക്കുന്നുണ്ട്. ലഹരി കൈമാറ്റവുമായി ബന്ധപ്പെട്ട സംഭാഷണം എന്ന ശീര്‍ഷകത്തില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ദേശീയ മാധ്യമം പുറത്തു വിട്ടു.
വിദേശത്ത് ലഹരിമരുന്ന് ഇടപാടുമായി ബന്ധമുള്ള ഒരാള്‍ സുശാന്തിനെ മരണദിവസം സന്ദര്‍ശിച്ചതായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സുശാന്തിന്റെ അക്കൗണ്ടുകളുടെ വിശദാംശം കൈമാറാന്‍ ബാങ്ക് അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്.