സ്വര്‍ണ വിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 33,360 രൂപയായി. ഗ്രാമിന് 20 രൂപയും കുറഞ്ഞു. 4,170 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ്ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. വെള്ളിയാഴ്ച്ച സ്വര്‍ണ്ണവിലയില്‍ 240 രൂപയുടെ കുറവാണ് ഉണ്ടായത്. പവന് 33,360 രൂപയും ഗ്രാമിന് 4170 രൂപയുമായിരുന്നു വെള്ളിയാഴ്ച്ചത്തെ സ്വര്‍ണ്ണ നിരക്ക്. പിന്നീട് ശനിയാഴ്ച്ച പവന് 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 33,520 രൂപയായി. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ്ണവിലയില്‍ പ്രതിഫലിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ് സ്വര്‍ണ്ണ വില ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തിയിരുന്നു. പവന് 33,160 രൂപയായിരുന്നു അന്നത്തെ വില. കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെയാണ് സ്വര്‍ണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News