25.6 C
Kottayam
Thursday, June 4, 2026

അയാള്‍ വേറൊരുത്തീടെ കൂടെ പൊറുതി തുടങ്ങിയാലും ‘ആണുങ്ങളല്ലേ… മിടുക്കന്‍മാരായാല്‍ അങ്ങനാ’ എന്ന് ഇതേ ഇരട്ടത്താപ്പന്‍ സമൂഹം പറയും; കുറിപ്പ് വൈറല്‍

Must read

നടി മഞ്ജു വാര്യരുടെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നത്. 42 വയസിലും 18ന്റെ ചെറുപ്പത്തിലാണ് നടി എന്നാണ് ആരാധകര്‍ പറയുന്നത്. മഞ്ജുവിന്റെ ചിത്രത്തെ ചുറ്റിപ്പറ്റി നിരവധി കുറിപ്പുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് ഡോ. ഷിംന അസീസ് പങ്കുവെച്ച കുറിപ്പാണ്.

ഡോ. ഷിംന അസീസിന്റെ കുറിപ്പ്,

ശരിക്കും പറഞ്ഞാല്‍ ആ ബ്ലാക്ക് സ്‌കര്‍ട്ടും ഷര്‍ട്ടും ഷൂസുമൊക്കെ തലനാരിഴ കീറി ചര്‍ച്ച ചെയ്യുന്ന നേരത്ത്, നാലാളറിയാവുന്ന എസ്റ്റാബ്ലിഷ്ഡ് ആയൊരു കുടുംബത്തില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ അങ്ങേയറ്റം സ്ട്രഗിള്‍ ചെയ്ത് തീരുമാനമെടുത്ത മഞ്ജുവിനെ ആരും കാണാത്തത് എന്താണാവോ. സിനിമാനടന്റെ ഭാര്യ ആയാലും വേറെ ഏതൊരുത്തനെ സഹിക്കുന്നോളായാലും ‘ഇനി എനിക്ക് വയ്യ’ എന്നുറപ്പിച്ച് ഇറങ്ങിപ്പോന്ന് കഴിഞ്ഞാല്‍ അവളോട് സമൂഹം എജ്ജാതി ദ്രോഹങ്ങളാണ് ചെയ്യുകയെന്നത് ഊഹിക്കാവുന്നതേയുള്ളൂ.

അവരെക്കുറിച്ച് കഥ കെട്ടി ചമക്കാന്‍ എക്സ് ഭര്‍ത്താവും വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും സഹപ്രവര്‍ത്തകരും ഒക്കെ തമ്മില്‍ കോമ്പറ്റീഷന്‍ ആയിരിക്കും. ‘ആ മക്കളെ ഓര്‍ത്തൂടായിരുന്നോ അവള്‍ക്ക്’ എന്ന ക്ലീഷേ ചോദ്യവും ഉറപ്പ്. മക്കള്‍ക്ക് നൂറ് രൂപയുടെ കളര്‍ബോക്സ് വാങ്ങുന്നേന് കണക്ക് പറയുന്നവനായിരിക്കും ചിലപ്പോ മേല്‍ പറഞ്ഞ ബീജദാതാവ്. അതൊക്കെ ആര്‍ക്കറിയണം, ആണല്ലേ ആണെപ്പോഴും ശരിയും പെണ്ണെപ്പോഴും പിശകുമായ ലോകമാണ് ഈ 2021ലും.

- Advertisement -

നേരെ മറിച്ച് പെണ്ണിനെ കളയുന്ന ആണിന് ചോദ്യോമില്ല ഉത്തരോമില്ല, ഒരു തേങ്ങേം കാണില്ല. തനിക്ക് വേണ്ടി ഒരായുസ്സ് കളഞ്ഞ പെണ്ണിനെ വലിച്ചെറിഞ്ഞ് മൂന്നിന്റന്ന് അയാള്‍ വേറൊരുത്തീടെ കൂടെ പൊറുതി തുടങ്ങിയാലും, ”ആണുങ്ങളല്ലേ… മിടുക്കന്‍മാരായാല്‍ അങ്ങനാ” എന്ന് ഇതേ ഇരട്ടത്താപ്പന്‍ സമൂഹം പറയും.

- Advertisement -

ഇങ്ങനെയൊക്കെയായിട്ടും, 42 വയസ്സായിട്ടും മഞ്ജു വാര്യര്‍ നിന്ന് ചിരിക്കുമ്പോ ചിലര്‍ക്കെല്ലാം പൊള്ളുന്നതേ, അവരുടെ ചെറുപ്പം കണ്ടിട്ട് അസൂയ തോന്നീട്ടല്ല. അവര്‍ പൊരുതി തോല്‍പ്പിച്ച ചില അരക്കിട്ടുറപ്പിച്ച വ്യവസ്ഥിതികളെ തോല്‍പ്പിക്കാന്‍ ബോധമുള്ള പെണ്ണുങ്ങള്‍ ധൈര്യത്തോടെ മുന്നിട്ട് വരുമെന്ന് ഭയന്നിട്ടാണ്. തങ്ങളുടെ സുഖങ്ങള്‍ക്കായി ചവിട്ടി പിടിക്കുന്നിടത്തെ സഹനം വലിച്ചെറിഞ്ഞ് കളഞ്ഞ് പെണ്ണുങ്ങള്‍ ജീവിച്ച് തുടങ്ങുമോ എന്ന ആധിയില്‍ നിന്നുമുണ്ടാകുന്ന ഉള്ളിലെ ആന്തലില്‍ നിന്നാണ്.

അത് കൊണ്ട് തന്നെ കറുത്ത മിഡിയും വെള്ള ഷൂസുമൊന്നുമല്ല വിഷയം, മഞ്ജു വാര്യരുമല്ല വിഷയം. അവരുടെ ചിരിയിലെ തെളിച്ചമാണ്. ഗ്രേറ്റ് കിച്ചനിന്റെ ക്ലൈമാക്സില്‍ നിമിഷ സജയന്‍ റീലില്‍ കാണിച്ചതിന്റെ റിയല്‍ ലൈഫ് വേര്‍ഷന്‍. ജീവിക്കാന്‍ തീരുമാനിച്ചിറങ്ങിയ പെണ്ണിന്റെ ചിരി…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

Popular this week