സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് 36,280 രൂപയാണ് വില. ഒരു ഗ്രാമിന് 4,535 രൂപയും. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സ് വില 1800 ഡോളര്‍ കടന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 36,120 രൂപയായിരുന്നു സ്വര്‍ണ വില. ഡിസംബര്‍ 17 മുതല്‍ 20 വരെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 36,560 രൂപയായിരുന്നു വില. പിന്നീട് വില കുറയുകയായിരുന്നു. ഡിസംബര്‍ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വില എത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില.

പണപ്പെരുപ്പം കുറയ്ക്കാനുള്ള യുഎസ് ഫെഡ് നടപടികള്‍ ആണ് പെട്ടെന്ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുറയാന്‍ കാരണമായത്. ഒമിക്രോണ്‍ ആശങ്കയും , പണപ്പെരുപ്പവും സ്വര്‍ണത്തിന് കാര്യമായ മങ്ങലേല്‍ക്കാന്‍ ഇടയില്ലെന്ന സൂചനകള്‍ നല്‍കുന്നുണ്ട്.

നവംബര്‍ ഒന്നിന് പവന് 35,760 രൂപയായിരുന്നു സ്വര്‍ണ വില. നവംബര്‍ മൂന്ന്, നാല് തിയതികളില്‍ നവംബറിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 35,640 രൂപയായിരുന്നു വില. അതേസമയം നവംബര്‍ 16ന് ആണ് നവംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 36,920 രൂപയായിരുന്നു വില. എന്നാല്‍ പിന്നീട് വില ഇടിയുകയായിരുന്നു.

ഒക്ടോബര്‍ 26-നാണ് ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് ഒക്ടോബറിലെ കുറഞ്ഞ നിരക്ക്. ഓഹരികള്‍ കരുത്താര്‍ജിച്ചതും യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും സെപ്റ്റംബറില്‍ സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു . ഡോളറിന്റെ വിനിമയ മൂല്യം ഉയര്‍ന്നതും തിരിച്ചടിയായി മാറിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News