നാഗചൈതന്യയില്‍ നിന്നു 50 കോടി തട്ടിയെടുത്തു; തനിക്കെതിരായ ആരോപണത്തിന് മറുപടിയുമായി സാമന്ത
തെന്നിത്യന്‍ താരങ്ങളായ നാഗചൈതന്യയും സമന്തയും വിവാഹ മോചിതരായ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരുന്നു. നിരവധി ആക്ഷേപങ്ങളും ആരോപണങ്ങളും സാമന്തയ്ക്കു ഇതേ തുടര്‍ന്നു നേരിടേണ്ടി വന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ വന്ന ആരോപണം സാമന്ത നാഗചൈതന്യയില്‍ നിന്നു 50 കോടി രൂപ തട്ടിയെടുത്തുയെന്നുള്ള ആരോപണമാണ് ഉയരുന്നത്. തനിക്കെതിരെ വന്ന ആരോപണത്തിനു ശക്തമായി പ്രതികരിച്ചിരിക്കുകയാണ് സാമന്ത.
വിവാഹമോചനത്തിനു ശേഷം സാമന്ത പുഷ്പയില്‍ ഐറ്റം ഡാന്‍സുമായി എത്തിയിരുന്നു. ഓ ആണ്ടവാ എ്ന്ന ഗാനത്തിലെ പ്രകടനത്തിനും സാമന്തയുടെ ആത്മവിശ്വാസത്തിനും പ്രശംസനേടിയിരുന്നു. ഗാനം ഇപ്പോള്‍ തരംഗമായി മാറിയിരിക്കുകയാണ്. ഇതിനിടയില്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരാള്‍ സാമന്ത 50 കോടി തട്ടിയെന്ന ആരോപണവുമായി എത്തിയത്. വിവാഹമോചനം നേടിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു കമന്റ് വന്നത്.
പൊതുവേ താരം ഇത്തരം കമന്റുകള്‍ അവഗണിക്കുകയും അവരെ ബേ്ളാക്ക് ചെയ്യുകയാണ് ചെയ്യാറുളളത്. എന്നാല്‍ ഇത്തവണ താരം വളരെ മൃദുവായ ഭാഷയില്‍ മറുപടി നല്‍ക്കുകയായിരുന്നു. ‘ദൈവം നിങ്ങളുടെ ആത്മാവിനെ അനുഗ്രഹിക്കട്ടെ’ എന്നായിരുന്നു താരത്തിന്റെ മറുപടി. തുടര്‍ന്നു കമന്റിട്ടയാള്‍ അതു ഡിലീറ്റ് ചെയ്യുകയും ചെയ്തു. സാമന്തയുടെ മറുപടിയൊരു ചര്‍ച്ചാ വിഷയമാക്കുകയും ചെയ്തു. താരത്തെ പിന്തുണച്ചു നിരവധിപ്പേരാണ് എ്ത്തിയിരിക്കുന്നത്.