കൊച്ചി : സംസ്ഥാനത്ത് സ്വർണ വില വന്‍ കുതിപ്പ് തുടരുന്നു. അന്താരാഷ്ട്ര വിപണിയിലെ വർധനവാണ് കേരളത്തിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്. നവംബറോടെ സ്വർണ വില പവന് 49000 ത്തിലേക്ക് എത്തുമെന്ന പ്രവചനം യാഥാർത്യമാകുമോയെന്ന ആശങ്ക ശക്തിപ്പെടുത്തിക്കൊണ്ടാണ് സമീപ ദിവസങ്ങളിലെ വർധനവ്.
ഒരു പവന് 22 കാരറ്റ് സ്വർണത്തിന് ഇന്ന് 560 രൂപയാണ് വർധിച്ചത്. ഇതോടെ വില 45120 നിന്നും 44560 എന്ന നിരക്കിലേക്ക് എത്തി. കഴിഞ്ഞ ദിവസം ഗ്രാമിന് 5570 രൂപ എന്ന നിരക്കിലായിരുന്നു ഒരു ഗ്രാമിന്റെ വില്‍പ്പന. എന്നാല്‍ ഇന്നത്തെ 70 രൂപയുടെ വർധനവോടെ ഗ്രാമിന് 5640 രൂപയായി. ഒരു പവന് 24 കാരറ്റ് സ്വർണത്തിന്റെ വിലയില്‍ 616 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന് 24 കാരറ്റ് സ്വർണത്തിന്റെ വില 49,224 ആയി.
സമീപകാലത്തെ ഏറ്റവും വലിയ വർധനവ് കഴിഞ്ഞ ശനിയാഴ്ചയായിരുന്നു. അന്ന് പവന് 1120 രൂപയാണ് വർധിച്ചത്. മെയ് 5 നാണു മുൻപ് സ്വർണവില സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയത്. 45760 രൂപയായിരുന്നു അന്ന് പവന്റെ വില. നിലവിലേ കുതിപ്പ് ഈ നിലയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ സ്വർണ വില പുതിയ റെക്കോർഡ് സൃഷ്ടിച്ചേക്കും.
ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായത് രാജ്യാന്തര വിപണിയില്‍ പെട്രോള്‍ ഡീസല്‍ വിലകളില്‍ വലിയ വർധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. യുദ്ധ സാഹചര്യങ്ങളില്‍ വിപണിയില്‍ പ്രതിസന്ധിയുണ്ടായേക്കാമെന്ന കണക്ക് കൂട്ടലില്‍ സുരക്ഷിത നിക്ഷേപമായി സ്വർണത്തിലെ നിക്ഷേപം കണക്കാക്കുന്നത് ഡിമാന്‍ഡ് വർധിപ്പിക്കും.
കഴിഞ്ഞ മാസത്തിലെ അവസാന ദിനങ്ങളുടെ തുടർച്ചയായി ഒക്ടോബറിന്റെ ആദ്യ ദിനങ്ങളിലും സ്വർണ വിലയില്‍ വലിയ ഇടിവായിരുന്നു രേഖപ്പെടുത്തിയത്. ഇതോടെ ആറുമാസത്തിനിടയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വില എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഒക്ടോബർ ആറിന് ശേഷം തുടർച്ചയായി വില ഉയരുകയായാണ്.
ഒക്ടോബർ അഞ്ചിന് രേഖപ്പെടുത്തിയ 41,960 രൂപയാണ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്. തുടർന്ന് ഒക്ടോർബ് 14 വരെ തുടർച്ചയായ കുതിപ്പായിരുന്നു. ഒക്ടോബർ 14 പവന് 44,320 എന്ന നിരക്കിലായിരുന്നു വില്‍പ്പന. 16, 17 തിയതികളിലായി യഥാക്രമം 240, 120 രൂപ കുറഞ്ഞതോടെ നേരിയ ആശ്വാസം ലഭിച്ചെങ്കിലും 18 നും 19 നും 400, 200 രൂപയുടെ വർധനവാണ് ഉണ്ടായത്. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നത്തെ വിലയിലെ വ്യത്യാസം