27.6 C
Kottayam
Thursday, June 4, 2026

ജെഡിഎസിൽ നടക്കുന്നതെല്ലാം ദേവ​ഗൗഡക്ക് അറിയുമെന്ന് തോന്നുന്നില്ല; പിണറായി അറിഞ്ഞെന്നുള്ളത് അസംബന്ധം: യെച്ചൂരി

Must read

ന്യൂഡൽഹി ജെഡിഎസ്- ബിജെപി സഖ്യം പിണറായി വിജയന്റെ സമ്മതത്തോടെയെന്ന ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവ ഗൗഡയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

പിണറായി വിജയൻ അറിഞ്ഞു എന്നുള്ളത് അസംബന്ധമാണെന്നും ജെഡിഎസിൽ നടക്കുന്നതെല്ലാം ദേവ​ഗൗഡക്ക് അറിയുമെന്ന് തോന്നുന്നില്ലെന്നും യെച്ചൂരി പറഞ്ഞു. ദേവ​ ​ഗൗഡയുടെ വെളിപ്പെടുത്തൽ ആയുധമാക്കി യുഡിഎഫ് ആക്രമണം നടത്തുമ്പോൾ വെളിപ്പെടുത്തലിനെ പാടെ നിഷേധിക്കുകയാണ് ജെഡിഎസ് സംസ്ഥാന നേതൃത്വം. 

വാദം തള്ളി സംസ്ഥാനത്തെ ജെഡിഎസ് മന്ത്രി കെ കൃഷ്ണൻകുട്ടിയും രം​ഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ദേവ ഗൗഡയുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ല. ജെഡിഎസ് കേരള ഘടകത്തിന് ദേവ ഗൗഡയുടെ എൻ ഡി എ ബന്ധത്തിനോട് പൂർണമായ വിയോജിപ്പാണ്.

ഞങ്ങൾ ഗാന്ധിജിയുടെയും ലോഹിയുടെയും ആശയങ്ങളാണ് പിന്തുടരുന്നത്. അത് എൻഡിഎക്ക് എതിരാണ്. എൻഡിഎ സഖ്യത്തിന് കേരള ഘടകം യാതൊരുവിധ സമ്മതവും മൂളിയിട്ടില്ല. താനും മാത്യു ടി തോമസും ദേവ ഗൗഡയെ കണ്ട് എൻ ഡി എ സഖ്യത്തിൽ ഇല്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

- Advertisement -

ദേവ ഗൗഡ പറഞ്ഞത് തെറ്റിദ്ധാരണകൊണ്ടോ പ്രായാധിക്യം കാരണമുള്ള പ്രശ്നം കൊണ്ടോ ആകാമെന്നാണ് ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസിന്റെ പ്രതികരണം. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ദേവ ഗൗഡയുടെ പ്രസ്താവന പൂർണ്ണമായും തള്ളുന്നു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഉയർന്നത് അസംഭവ്യമായ കാര്യങ്ങളാണ്.

- Advertisement -

നേരത്തെ എടുത്ത തീരുമാനങ്ങൾക്ക് ഘടകവിരുദ്ധമായ പ്രഖ്യാപനമാണ് ദേവ ഗൗഡയുടേത്. ഒരു ചർച്ചയുമില്ലാതെയാണ് പാർട്ടി ദേശീയ നേതൃത്വം ബി ജെ പി യോടൊപ്പം ചേരാൻ പ്രഖ്യാപനം നടത്തിയതെന്ന് സംസ്ഥാന അധ്യക്ഷൻ കുറ്റപ്പെടുത്തി. നേരത്തെ ഉണ്ടായ തീരുമാനങ്ങൾക്ക് ഘടക വിരുദ്ധമാണ് ബി ജെ പി യുമായി സഖ്യം ചേരാനുമുള്ള അഖിലേന്ത്യാ അധ്യക്ഷന്റെ തീരുമാനം.

അഖിലേന്ത്യാ അധ്യക്ഷൻ ദേവ ഗൗഡയുടെ പ്രസ്താവന പാർട്ടി തീരുമാനമല്ല. സംഘടനപരമായ കാര്യങ്ങളിൽ കുറച്ച് സമയം കൂടി കാര്യങ്ങൾ തീരുമാനിക്കാൻ ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week