27.6 C
Kottayam
Thursday, June 4, 2026

Gold price today: സ്വർണ വില കുതിക്കുന്നു: ഇന്നും ഞെട്ടിച്ചു, രണ്ടാഴ്ചത്തെ വിലയില്‍ മാത്രം വർധനവ് 3160 രൂപ

Must read

കൊച്ചി : സംസ്ഥാനത്ത് സ്വർണ വില വന്‍ കുതിപ്പ് തുടരുന്നു. അന്താരാഷ്ട്ര വിപണിയിലെ വർധനവാണ് കേരളത്തിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്. നവംബറോടെ സ്വർണ വില പവന് 49000 ത്തിലേക്ക് എത്തുമെന്ന പ്രവചനം യാഥാർത്യമാകുമോയെന്ന ആശങ്ക ശക്തിപ്പെടുത്തിക്കൊണ്ടാണ് സമീപ ദിവസങ്ങളിലെ വർധനവ്.

ഒരു പവന് 22 കാരറ്റ് സ്വർണത്തിന് ഇന്ന് 560 രൂപയാണ് വർധിച്ചത്. ഇതോടെ വില 45120 നിന്നും 44560 എന്ന നിരക്കിലേക്ക് എത്തി. കഴിഞ്ഞ ദിവസം ഗ്രാമിന് 5570 രൂപ എന്ന നിരക്കിലായിരുന്നു ഒരു ഗ്രാമിന്റെ വില്‍പ്പന. എന്നാല്‍ ഇന്നത്തെ 70 രൂപയുടെ വർധനവോടെ ഗ്രാമിന് 5640 രൂപയായി. ഒരു പവന്‍ 24 കാരറ്റ് സ്വർണത്തിന്റെ വിലയില്‍ 616 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ 24 കാരറ്റ് സ്വർണത്തിന്റെ വില 49,224 ആയി.

സമീപകാലത്തെ ഏറ്റവും വലിയ വർധനവ് കഴിഞ്ഞ ശനിയാഴ്ചയായിരുന്നു. അന്ന് പവന് 1120 രൂപയാണ് വർധിച്ചത്. മെയ് 5 നാണു മുൻപ് സ്വർണവില സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയത്. 45760 രൂപയായിരുന്നു അന്ന് പവന്റെ വില. നിലവിലേ കുതിപ്പ് ഈ നിലയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ സ്വർണ വില പുതിയ റെക്കോർഡ് സൃഷ്ടിച്ചേക്കും.

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായത് രാജ്യാന്തര വിപണിയില്‍ പെട്രോള്‍ ഡീസല്‍ വിലകളില്‍ വലിയ വർധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. യുദ്ധ സാഹചര്യങ്ങളില്‍ വിപണിയില്‍ പ്രതിസന്ധിയുണ്ടായേക്കാമെന്ന കണക്ക് കൂട്ടലില്‍ സുരക്ഷിത നിക്ഷേപമായി സ്വർണത്തിലെ നിക്ഷേപം കണക്കാക്കുന്നത് ഡിമാന്‍ഡ് വർധിപ്പിക്കും.

- Advertisement -

കഴിഞ്ഞ മാസത്തിലെ അവസാന ദിനങ്ങളുടെ തുടർച്ചയായി ഒക്ടോബറിന്റെ ആദ്യ ദിനങ്ങളിലും സ്വർണ വിലയില്‍ വലിയ ഇടിവായിരുന്നു രേഖപ്പെടുത്തിയത്. ഇതോടെ ആറുമാസത്തിനിടയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വില എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഒക്ടോബർ ആറിന് ശേഷം തുടർച്ചയായി വില ഉയരുകയായാണ്.

- Advertisement -

ഒക്ടോബർ അഞ്ചിന് രേഖപ്പെടുത്തിയ 41,960 രൂപയാണ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്. തുടർന്ന് ഒക്ടോർബ് 14 വരെ തുടർച്ചയായ കുതിപ്പായിരുന്നു. ഒക്ടോബർ 14 പവന് 44,320 എന്ന നിരക്കിലായിരുന്നു വില്‍പ്പന. 16, 17 തിയതികളിലായി യഥാക്രമം 240, 120 രൂപ കുറഞ്ഞതോടെ നേരിയ ആശ്വാസം ലഭിച്ചെങ്കിലും 18 നും 19 നും 400, 200 രൂപയുടെ വർധനവാണ് ഉണ്ടായത്. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നത്തെ വിലയിലെ വ്യത്യാസം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week