24 C
Kottayam
Wednesday, May 15, 2024

ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന

Must read

കൊച്ചി: മൂന്ന് ദിവസങ്ങള്‍ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,600 രൂപയും പവന് 36,800 രൂപയുമായി.

വെള്ളിയാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില തൊട്ടുമുന്‍പുള്ള രണ്ടു ദിവസത്തിനിടെ ഗ്രാമിന് 70 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണു സംസ്ഥാനത്ത് ഇതുവരെയുള്ള റിക്കാര്‍ഡ് നിലവാരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week