കുതിച്ച് കയറി സ്വര്‍ണ വില; പവന് 360 രൂപയുടെ വര്‍ധന

കൊച്ചി: ഈ ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില ഇന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് കുതിച്ചു. പവന് 360 രൂപ വര്‍ധിച്ച് സ്വര്‍ണ വില 37,480 രൂപയായി. ഡോളറിന്റെ മൂല്യത്തിലെ മാറ്റം ഉള്‍പ്പെടെ ആഗോളതലത്തിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇന്നലെ വില ഇടിഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറുകയായിരുന്നു. ഗ്രാമിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 45 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4685 രൂപയായി.

വ്യാഴാഴ്ച 37280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. വെളളിയാഴ്ച ഇത് 37,360 രൂപയായി ഉയര്‍ന്നു. തുടര്‍ന്നുളള രണ്ടുദിവസവും സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. കഴിഞ്ഞ മാസം 15ന് 38,160 രൂപ വരെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഒരു ഘട്ടത്തില്‍ 36,720 രൂപയായി താഴ്ന്നതിന് ശേഷമാണ് ഈ മുന്നേറ്റം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News