31.1 C
Kottayam
Thursday, May 16, 2024

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

Must read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 4,740 രൂപയും പവന് 37,920 രൂപയുമായി.

കഴിഞ്ഞ വെള്ളിയാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് പവന് 37,800 രൂപയും ഗ്രാമിന് 4,725 രൂപയുമെന്ന നിരക്കില്‍ തുടരുകയായിരുന്നു. ശനിയാഴ്ച വിലയില്‍ മാറ്റമുണ്ടായില്ല. നാല് വ്യാപാര ദിനങ്ങളില്‍ വര്‍ധന രേഖപ്പെടുത്തിയ ശേഷമായിരുന്നു വെള്ളിയാഴ്ച നേരിയ കുറവ് രേഖപ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week