എന്നെയോര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട; സദാചാര വാദികള്‍ക്ക് മറുപടിയുമായി അനശ്വര രാജന്‍
കഴിഞ്ഞ ദിവസമാണ് നടി അനശ്വര രാജന്‍ തന്റെ 18ാം പിറന്നാള്‍ ആഘോഷിച്ചത്. സദാചാര വാദികള്‍ക്ക് മറുപടിയുമായി അനശ്വര രാജന്‍. പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ താരം പോസ്റ്റ് ചെയ്ത ചിത്രത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരിന്നു. നിരവധി സദാചാര ആങ്ങളമാരാണ് അനശ്വരയുടെ വസ്ത്ര ധാരണത്തെ വിമര്‍ശിച്ച് രംഗത്ത് വന്നത്. എന്നാലിപ്പോള്‍ സദാചാര വാദികള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരം. ചൂണ്ടിക്കാട്ടിയാണ് കൗമാര താരത്തിനെതിരെ സദാചാര കമന്റുകള്‍ നിറഞ്ഞത്. ഇതിന്, അതേ വസ്ത്രം ധരിച്ച് രണ്ട് ചിത്രങ്ങള്‍ കൂടി പോസ്റ്റ് ചെയ്താണ് താരം മറുപടി നല്‍കിയത്.
‘ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ പ്രവൃത്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിനെന്നോര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടുക.’ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി അനശ്വര കുറിച്ചു. മുന്‍പും താരം സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ട്.
ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനശ്വര സിനിമയിലെത്തുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി. രാംഗി എന്ന തമിഴ് ചിത്രത്തില്‍ തൃഷയോടൊപ്പം അഭിനയിച്ചു. വാങ്ക് എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്.
https://www.instagram.com/p/CFFNBoopqNj/?utm_source=ig_web_copy_link