26.9 C
Kottayam
Thursday, May 16, 2024

റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു; പവന് 32,000, ഗ്രാമിന് 4,000

Must read

കൊച്ചി: സ്വര്‍ണ വില റോക്കറ്റ് പോലെ കുതിക്കുന്നു. ഇന്ന് രണ്ടു തവണയാണ് ആഭ്യന്തര വിപണിയില്‍ വില കൂടിയത്. രാവിലെ പവന് 320 രൂപ വര്‍ധിച്ചതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം 200 രൂപ കൂടി വര്‍ധിച്ചു. ഇന്ന് മാത്രം പവന് കൂടിയത് 520 രൂപയാണ്. 32,000 രൂപയാണ് പവന്റെ നിലവിലെ വില.

ഗ്രാമിന് 25 രൂപ കൂടി വര്‍ധിച്ച് 4,000 രൂപയിലെത്തി. ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണ വില ഇത്രയും ഉയരത്തില്‍ എത്തുന്നത്. ഒരാഴ്ചയ്ക്കിടെ പവന് 1,600 രൂപ ആഭ്യന്തര വിപണിയില്‍ വര്‍ധിച്ചു. വരും ദിവസങ്ങളിലും സ്വര്‍ണ വില ഉയരാനാണ് സാധ്യത.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week