കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയിൽ വര്‍ധനവ് . ഒരു പവൻ സ്വർണത്തിനു 600 രൂപ കൂടി 36,720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 75 രൂപ കൂടി 4590 രൂപയുമായി. കഴിഞ്ഞ ദിവസം 200 രൂപ കൂടി 36,120 രൂപയായിരുന്നു പവന്റെ വില. ഡോളര്‍ തളര്‍ച്ച നേരിട്ടതോടെ ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,830 ഡോളര്‍ നിലവാരത്തിലെത്തി.
∆കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 49,172 രുപ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു. കോവിഡ് വാക്സിന് വികസിപ്പിക്കുന്നതിലെ പുരോഗതിയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച സ്വർണവിലയിൽ ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം വെള്ളിയ്ക്ക് 59 രൂപയാണ് വില. 8 ഗ്രാം വെള്ളിയ്ക്ക് 472 രൂപയും.