Gold Price Today:സ്വർണവിലയിൽ ഇടിവ്

കൊച്ചി:സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 41,080 രൂപയും, ഒരു ഗ്രാമിന് 5135 രൂപയുമാണ് നിരക്ക്. ഇന്ന് ഒരു പവന് 120 രൂപയും, ഒരു ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇത് ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണ്.സംസ്ഥാനത്ത് ഇന്നലെ സ്വർണ വിലയിൽ മാറ്റമില്ലായിരുന്നു. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 41,200 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 5,150 രൂപയുമാണ് വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1,809 ഡോളറിലാണ് വില. 2.68 ഡോളറുകൾ ഇടിവിലാണ് വ്യാപാരം നടക്കുന്നത്.

ഈ മാസം ആദ്യം ഒരു പവൻ സ്വർണത്തിന് 42,200 രൂപയായിരുന്നു വില. ഫെബ്രുവരി തുടക്കം മുതൽ സ്വർണ വിലയിൽ അനിശ്ചിതത്വം പ്രകടമാണ്. ഫെബ്രുവരി രണ്ടിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ആയിരുന്നു വില. ഒരു പവൻ സ്വർണത്തിന് 42,880 രൂപയായിരുന്നു വില. പിന്നീട് വില ഇടിയുകയായിരുന്നു. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വവും, ഡോളറിൻെറ വിനിമയ മൂല്യവുമാണ് സ്വർണ വില ഉയ‍ർത്തുന്ന പ്രധാന ഘടകങ്ങൾ.

കഴിഞ്ഞ വർഷം ശരാശരി 15 ശതമാനം നേട്ടം സ്വർണം നൽകിയിരുന്നു. ജനുവരിയിൽ പവന് 1,520 രൂപയാണ് വർധിച്ചത്. ഡിസംബറിലും വില വര്‍ധിച്ചിരുന്നു. ജനുവരി രണ്ടിന് 40,360 രൂപയായിരുന്നു സ്വർണ വില. ഇതാണ് ജനുവരിയിലെ കുറഞ്ഞ നിരക്ക്. ജനുവരി 26ന് 42,480 രൂപയായി മാറിയിരുന്നു. ഇതാണ് ജനുവരിയിലെ ഏറ്റവും കൂടിയ നിരക്ക്. ഡിസംബർ, നവംബർ മാസങ്ങളിലും സ്വർണ വില ഉയ‍ർന്നിരുന്നു. ഡിസംബർ അവസാനത്തോടെ പവന് 40,480 രൂപയായിരുന്നു വില. ഇത് ഡിസംബറിലെ ഏറ്റവും ഉയ‍ർന്ന നിരക്കാണ്.


വെള്ളി വിലയിൽ നേരിയ കുറവ്. ഒരു ഗ്രാം വെള്ളിക്ക് 69 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിക്ക് 552 രൂപയാണ് വില. ഒരു കിലോഗ്രാം വെള്ളിക്ക് 69,000 രൂപയാണ് വില.

ഫെബ്രുവരി 16 –  ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 41,600 രൂപ 
ഫെബ്രുവരി 17 –  ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,440 രൂപ 
ഫെബ്രുവരി 18 –  ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 41,760 രൂപ 
ഫെബ്രുവരി 19 –  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,760 രൂപ 

ഫെബ്രുവരി 20 –  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 41,680 രൂപ 
ഫെബ്രുവരി 21 –  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 41,600 രൂപ 
ഫെബ്രുവരി 22 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,600 രൂപ
ഫെബ്രുവരി 23 – ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,440 രൂപ 
ഫെബ്രുവരി 24 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 41,360 രൂപ 
ഫെബ്രുവരി 25- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,200 രൂപ.

ഫെബ്രുവരി 27 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.വിപണി വില 41,080 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News