കോട്ടയത്ത് യുവാവ് വെട്ടേറ്റ് മരിച്ചു

കോട്ടയം: കോട്ടയം കറുകച്ചാലില്‍ യുവാവ് വെട്ടേറ്റു മരിച്ചു. കറുകച്ചാല്‍ ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളായ വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവര്‍ സ്റ്റേഷനില്‍ കീഴടങ്ങി. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. ശരീരമാസകലം വെട്ടേറ്റ ബിനുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.വിവാഹം ക്ഷണിക്കാത്തതിന്‍റെ പേരിൽ സെബാസ്റ്റ്യന്റെ വീടിനു നേർക്ക് കൊല്ലപ്പെട്ട ബിനു കല്ലെറിഞ്ഞതിലും വിഷ്ണുവിനെ ഭാര്യയുടെ മുന്നില്‍ വെച്ച് ഭീഷണിപ്പെടുത്തിയതിലുമുള്ള വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News