കൊച്ചി: സ്വര്‍ണ വിലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന ഇടിവ് ഇന്നും തുടരുകയാണ്. പവന് 200 രൂപ താഴ്ന്ന് 36,400 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4550ആയി.
ഇതോടെ ഈ മാസത്തെ ഏറ്റവും കുറവ് വിലനിലവാരമാണ് ഇന്ന് സ്വര്‍ണത്തിനുളളത്. ജൂണ്‍ ആദ്യം 36,960 വരെയായി ഉയര്‍ന്നിരുന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം കുറഞ്ഞ് 36,600 രൂപയിലെത്തിയിരുന്നു.
രാജ്യത്തും കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 20 കാരറ്റ് 10ഗ്രാം സ്വര്‍ണത്തിന് 48,588 രൂപയായി. 0.61 ശതമാനത്തിന്റെ കുറവ്. ആഗോളവിപണിയില്‍ ഡോളര്‍ കരുത്താര്‍ജിക്കുകയും അമേരിക്കന്‍ ഫെഡ് റിസര്‍വിന്റെ പോളിസി പ്രഖ്യാപിക്കുവാനിടയുളളതിനാല്‍ നിക്ഷേപകര്‍ കരുതലെടുക്കുകയും ചെയ്തതോടെ സ്വര്‍ണവില ഔണ്‍സിന് 0.6 ശതമാനം കുറഞ്ഞ് 1854.58 ആയി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News