30 C
Kottayam
Friday, May 17, 2024

ഡെല്‍റ്റയ്ക്ക് പിന്നാലെ ഡെല്‍റ്റ പ്ലസ്; കൂടുതല്‍ അപകടകാരി, രാജ്യത്ത് ആശങ്ക

Must read

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കാണപ്പെടുന്ന കൊവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം. ഡെല്‍റ്റ പ്ലസ് എന്ന പേരുള്ള പുതിയ വകഭേദമാണ് രാജ്യത്ത് കണ്ടെത്തിയത്. ജൂണ്‍ ആറ് വരെ ഏഴ് പേരിലാണ് വകഭേദം കണ്ടെത്തിയത്.

കൊവിഡ് രോഗികള്‍ക്ക് നല്‍കുന്ന മോണോ ക്ലോണല്‍ ആന്റി ബോഡി മിശ്രിതം ഡെല്‍റ്റ പ്ലസിനെതിരെ ഫലപ്രദമാകില്ലെന്ന് വിദഗ്ധരുടെ അഭിപ്രായം.യുകെ സര്‍ക്കാരിന് കീഴിലുള്ള പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് എന്ന സ്ഥാപനം നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഏഴു പേരിലാണ് ഇന്ത്യയില്‍ വൈറസിന്റെ ജനിതകമാറ്റം കണ്ടെത്തിയത്. അതിവേഗത്തിലാണ് അതിന്റെ വ്യാപനമെന്ന് പഠനം വ്യക്തമാകുന്നു. നിലവില്‍ കൊവിഡിന്റെ ചികിത്സ ഡെല്‍റ്റ വകഭേദത്തിന് ഫലപ്രദമാകില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യയില്‍ രണ്ടാം വ്യാപനം അതിരൂക്ഷമാകാന്‍ കാരണം ഇതാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

രണ്ടാം തരംഗം രാജ്യത്ത് അതിന്റെ ശമനത്തിലേക്ക് പോകുന്നതിനിടെയാണ് പുതിയ ജനിതകമാറ്റം കണ്ടെത്തിയത്. രാജ്യത്ത് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week