23.9 C
Kottayam
Thursday, June 4, 2026

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

Must read

കൊച്ചി: സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 120 രൂപയും, ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് പവന് 28,320 രൂപയിലും, ഗ്രാമിന് 3,540 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. 15-ാം തിയതി വെള്ളിയാഴ്ച്ച മുതല്‍ കഴിഞ്ഞ ദിവസം വരെ പവന് 28,440 രൂപയും, ഗ്രാമിന് 3,555 രൂപയുമായിരുന്നു വില. 14ആം തീയതി ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ദ്ധിച്ച് പവന് 28,520 രൂപയും, ഗ്രാമിന് 3,565 രൂപയുമായിരുന്നു വില. 13നു പവന് 80 രൂപ കൂടിയിരുന്നു.

നവംബര്‍ 12നു പവന് 120 രൂപയും, ഗ്രാമിന് 15 രൂപയും കുറഞ്ഞിരുന്നു. ഇതനുസരിച്ചു പവന് 28,200 രൂപയും, ഗ്രാമിന് 3,525 രൂപയുമായിരുന്നു വില. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നവംബര്‍ എട്ടു മുതല്‍ നവംബര്‍ 11വരെ സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ലായിരുന്നു. 28,320 രൂപയിലും, ഗ്രാമിന്3,540 രൂപയിലായിരുന്നു വ്യാപാരം നടന്നത്. നേരത്തെ ഇതായിരുന്നു നവംബര്‍ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. നവംബര്‍ നാലിനു ഗ്രാമിന് 10 രൂപയും,പവന് 80 രൂപയും കുറഞ്ഞിരുന്നു. ഇതനുസരിച്ച് ഗ്രാമിന് 3,590 രൂപയും, പവന് 28,720 രൂപയുമായിരുന്നു വില. ശേഷം നവംബര്‍ ആറിന് പവന് 240ഉം,ഗ്രാമിന് 30ഉം കുറഞ്ഞ് ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമായിരുന്നു വില. നവംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ പവന് 28,800രൂപയും, ഗ്രാമിന് 3600 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

സംസ്ഥാനത്ത് വെള്ളി വിലയില്‍ നേരിയമായി വര്‍ദ്ധിച്ചു. ഗ്രാമിന് 48.20 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. എട്ടു ഗ്രാം വെള്ളിയ്ക്ക് 385.60 രൂപയും ഒരു കിലോഗ്രാം വെള്ളിയ്ക്ക് 48,200 രൂപയുമാണ് വില. കഴിഞ്ഞ ദിവസം 48,000 രൂപയായിരുന്നു ഒരു കിലോഗ്രാം വെള്ളിയ്ക്ക് വില. ആഗോള വിപണിയിലും സ്വര്‍ണ വില കുറഞ്ഞു. ഔണ്‍സിന് 1,467.85 ഡോളര്‍ എന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.ഒരു ഗ്രാം സ്വര്‍ണത്തിനു 47.19 ഡോളറും ഒരു കിലോഗ്രാം സ്വര്‍ണത്തിനു 47,192.47 ഡോളറുമാണ് വില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

Popular this week