കൊച്ചി: സ്വര്‍ണ വില പവന് 320 വര്‍ധിച്ച് 25,440 രൂപയായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 3,180 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലും വില കുത്തനെ വര്‍ധിച്ചു. വ്യാഴാഴ്ച മാത്രം 560 രൂപയാണ് പവന് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ഇരുപത്തിയയ്യായിരത്തിലേക്ക് സ്വര്‍ണ വില കടന്നു.
നേരത്തെ കഴിഞ്ഞ ഫെബ്രുവരി 20 ന് പവന് ഇരുപത്തിയയ്യായിരത്തിന് മുകളിലെത്തിയെങ്കിലും പിന്നീട് താഴേക്കു പോയിരിന്നു. ഇതിനു ശേഷം മാസങ്ങളായി സ്വര്‍ണവില മുകളിലേക്ക് കുതിച്ചുകയറുകയാണ്. യുഎസ് ഫെഡറല്‍ റിസര്‍വ് വൈകാതെ പലിശ നിരക്കില്‍ മാറ്റംവരുത്തുമെന്ന സൂചനയെത്തുടര്‍ന്നാണു സ്വര്‍ണ വില കുതിക്കുന്നത്. നിലവിലെ സ്ഥിതിയില്‍ വരും ദിവസങ്ങളിലും വില ഉയരാനാണു സാധ്യതയെന്നു വ്യാപാരികള്‍ പറയുന്നു.