26.9 C
Kottayam
Monday, November 25, 2024

ചാന്‍സിനായി പെണ്‍കുട്ടികള്‍ സെമി നൂഡ് ചിത്രങ്ങള്‍ പോലും അയച്ചിട്ടുണ്ട്! തുറന്ന് പറഞ്ഞ് ഒമര്‍ ലുലു

Must read

കൊച്ചി:സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ഒമര്‍ ലുലു. അതേസമയം സോഷ്യല്‍ മീഡിയയിലൂടേയും മറ്റും നടത്തിയ പ്രസ്താവനകളുടെ പേരിലും തന്റെ സിനിമയിലെ ഡബ്ബിള്‍ മീനിംഗ് തമാശകളുടെ പേരിലുമെല്ലാം ഒമര്‍ ലുലു വിവാദത്തില്‍ പെട്ടിട്ടുണ്ട്. ഇപ്പോഴിതാ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അതേക്കുറിച്ചൊക്കെ മനസ് തുറക്കുകയാണ് ഒമര്‍ ലുലു.

മുസ്ലീം കുടുംബത്തില്‍ നിന്നും വരുന്നൊരാള്‍ ഡബ്ബിള്‍ മീനിംഗ് കോമഡികള്‍ ചെയ്യുന്നതിനെക്കുറിച്ചായിരുന്നു അവതാരകന്‍ ചോദിച്ചത്. അതിന് മറുപടിയായി ഒമര്‍ ലുലു പറഞ്ഞത് തന്റെ കുടുംബത്തോട് തന്റെ സിനിമകള്‍ കാണേണ്ട എന്ന് പറഞ്ഞിട്ടുണ്ടെന്നാണ് ഒമര്‍ ലുലു പറയുന്നത്. പിന്നെ പപ്പ കാണില്ലെന്നും താരം പറയുന്നു. അതിനാല്‍ കുഴപ്പമില്ലെന്നാണ് ഒമര് ലുലു പറയുന്നത്.

കുടുംബത്തിലെ ആരെങ്കിലും വിമര്‍ശിക്കുകയാണെങ്കില്‍ അവരോട് സിനിമ നിര്‍മ്മിക്കൂ അവര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ താന്‍ വേറെ തരത്തില്‍ സിനിമ സംവിധാനം ചെയ്തു തരാമെന്നാകും മറുപടിയെന്നും ഒമര്‍ ലുലു പറയുന്നു. നിങ്ങള്‍ പറയുന്നത് പോലെ സിനിമ ചെയ്യാം പക്ഷെ നിങ്ങള്‍ സിനിമ നിര്‍മ്മിക്കുമോ എന്ന് അവരോട് ചോദിക്കുമെന്ന് ഒമര്‍ ലുലു വ്യക്തമാക്കുന്നു. താന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ നഷ്ടം വന്ന ചിത്രം ധമാക്കയാണെന്നും അതില്‍ വിഷമമുണ്ടെന്നും ഒമര്‍ ലുലു പറയുന്നു.

താന്‍ ചെയ്തതില്‍ ഏറ്റവും ലാഭമുണ്ടായ ചിത്രം അഡാര്‍ ലവ് ആയിരുന്നു. പുലുമുരുകനേക്കാളും ഡബ്ബില്‍ ലാഭമുണ്ടാക്കിയ ചിത്രമാണ് അഡാര്‍ ലവ് എന്നും ഒമര്‍ ലുലു പറയുന്നുണ്ട്. മുമ്പൊരു അഭിമുഖത്തില്‍ അഡാര്‍ ലവ്വ് വിജയിച്ച സമയത്ത് ചില പെണ്‍കുട്ടികള്‍ ചാന്‍സ് കിട്ടാന്‍ വേണ്ടി സെമി ന്യൂഡ് ആയിട്ടുള്ള ചിത്രങ്ങള്‍ അയച്ചു തരിക പോലും ചെയ്തിട്ടുണ്ടെന്ന് ഒമര്‍ ലുലു പറഞ്ഞത് അവതാരകന്‍ ചൂണ്ടികാണിച്ചു. അതേ എന്നായിരുന്നു ഒമര്‍ ലുലുവിന്റെ മറുപടി. ഒവര്‍ നൈറ്റ് സെന്‍സേഷന്‍ ആയിരുന്നു അതിനുള്ള കാരണമെന്നും ഒമര്‍ ലുലു പറയുന്നുണ്ട്.

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ശേഷം ഷോയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളും ചര്‍ച്ചയായി മാറിയിരുന്നു. ഒരു ബോംബിന്റെ ആവശ്യമുണ്ടായിരുന്നു ഹൗസില്‍. അതുകൊണ്ടാണ് അഖില്‍ മാരാരില്‍ നിന്നും മാറി ശോഭയ്ക്ക് ഒപ്പം ചേരാന്‍ വിഷ്ണുവിനോട് ഞാന്‍ പറഞ്ഞതെന്നാണ് ഒമര്‍ ലുലു പറഞ്ഞത്. ബിഗ ്‌ബോസ് വീട്ടില്‍ നിന്നും ഇറങ്ങാന്‍ നേരമായിരുന്നു ലുലു വിഷ്ണുവിനോട് ഇക്കാര്യം പറഞ്ഞത്.

Omar Lulu

വൈല്‍ഡ് കാര്‍ഡ് വന്നാല്‍ ഹൗസിലുള്ളവര്‍ ഒറ്റപ്പെടുത്തുമെന്നും താരം പറയുന്നുണ്ട്. ‘ഹനാന് ഹൗസില്‍ അധികം ദിവസം നില്‍ക്കാന്‍ പറ്റാതെ പോയതും അതുകൊണ്ടാണെന്നും ഒമര്‍ ലുലു വ്യക്തമാക്കി. ഞാന്‍ ആദ്യം മാരാരിന്റെ ഗ്യാങിലായിരുന്നു. ശോഭയെ വല്ലാതെ ഹൗസില്‍ ബുള്ളി ചെയ്യുന്നുണ്ടെന്നും ഒമര്‍ ലുലു അഭിപ്രായപ്പെട്ടു.

റിനോഷ് പക്കാ ഗെയിമര്‍ ആണെന്ന് കരുതിയാണ് ഞാന്‍ ഇവിടുന്ന് പോയത്. പക്ഷേ ഉള്ളില്‍ ചെന്നപ്പോള്‍ പുള്ളി എന്നെ ഒക്കെ പോലെ ഒരാളായി തോന്നിയെന്നും ഒമര്‍ ലുലു പറഞ്ഞു. റിനോഷിന്റെ ഒരു പ്രശ്നം എനിക്ക് തോന്നിയത്, അവന് പൊട്ടി കഴിഞ്ഞാല്‍ എന്താണ് പറയേണ്ടത് എന്ന് അറിയില്ല. എന്നാല്‍ ഗെയിമിലേക്ക് വന്നാല്‍ നല്ല മനുഷ്യത്തമൊക്കെ ഉള്ള വ്യക്തി ആയിട്ടാണ് റിനോഷിനെ തോന്നിയതെന്നും ഒമര്‍ ലുലു കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിലേക്ക് വീണു; സംഭവം അരൂർ ചന്തിരൂരിൽ

അരൂർ: ചന്തിരൂരിൽ നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് റോഡരികിലെ കാനയിൽ വീണു. അപകടത്തിൽ ആളപായമില്ല. ചന്തിരൂർ സെൻ്റ് മേരീസ് പള്ളിക്ക് മുൻവശംവൈകിട്ട് അഞ്ചരയോടെയാണ് അപകടം. കലൂരിൽ നിന്നും എരമല്ലൂരിലേക്ക് വരികയായിരുന്ന പോപ്പിൻസ്...

ഡൈനിങ് ടേബിളിന്‍റെ അടിയിൽ ഒളിച്ചിരുന്ന് പത്തിവിരിച്ചു;വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വീട്ടിൽ നിന്നും പിടികൂടിയത് രാജവെമ്പാലയെ

പത്തനംതിട്ട: കോന്നിയിൽ വീടിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വീട്ടിലെ ഡൈനിങ് ടേബിളിന്‍റെ അടിയിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കോന്നി പെരിഞ്ഞൊട്ടക്കലിൽ തോമസ് എബ്രഹാമിന്‍റെ വീട്ടിൽ നിന്നാണ് വിഷപ്പാമ്പിനെ പിടികൂടിയത്.സാധാരണ പാമ്പാണെന്നാണ് ആദ്യം വീട്ടുകാർ...

യുവാവ് കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്; എറിഞ്ഞുകൊന്നതെന്ന് കണ്ടെത്തൽ, പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മാർട്ടിൻ അന്തോണി സ്വാമിയെ സുഹൃത്ത് കുളത്തിൽ എറിഞ്ഞാണ് കൊന്നതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. മുങ്ങിമരണമെന്ന് കരുതിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ...

കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം;ആറുപേര്‍ കസ്റ്റഡിയില്‍

തിരുവല്ല: കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ആറുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോണ്‍ട്രാക്ടര്‍, കയര്‍ കെട്ടിയവര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനില്‍ കൃഷ്ണ പറഞ്ഞു. തിരുവല്ല...

മൂന്ന് ഗോൾ അടിച്ച് ചെന്നൈയെ തകർത്തു:വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി.യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ജയത്തോടെ കഴിഞ്ഞ മൂന്ന് കളിയിലും...

Popular this week