ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയുടെ ബന്ധു തീകൊളുത്തി കൊന്നു

ലക്‌നൗ: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ യു.പിയിലെ ബുലന്ദ്ഷഹറില്‍ പ്രതിയുടെ ബന്ധു തീകൊളുത്തി കൊന്നു. പെണ്‍കുട്ടി കേസ് പിന്‍വലിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് തീകൊളുത്തിയത്. ഡല്‍ഹിയിലെ ആശുപത്രിയില്‍ ഗുരുതര പൊള്ളലേറ്റ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ മരിച്ചു.

കേസ് പിന്‍വലിക്കാന്‍ നിരന്തരം സമ്മര്‍ദമുണ്ടായിരുന്നതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീകൊടുത്തിയത് പ്രതിയുടെ അമ്മാവനാണ്. പ്രതിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ സംഭവത്തില്‍ കേസെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വീട്ടിലേക്ക് മടങ്ങുന്ന വഴി പെണ്‍കുട്ടിയെ പ്രതി ബലാത്സംഗം ചെയ്തത് കഴിഞ്ഞ ആഗസ്റ്റ് 15നാണ്. തുടര്‍ന്ന് പിടിയിലായ പ്രതി ജയിലിലാണ്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കേസില്‍ വീഴ്ച വരുത്തിയതിന് സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. അതേസമയം, പോലീസ് ആദ്യം അവകാശപ്പെട്ടത് പെണ്‍കുട്ടി സ്വയം തീകൊളുത്തുകയായിരുന്നുവെന്നാണ്. പിന്നീട് പ്രതികളെ, പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിപ്രകാരം കേസെടുത്ത് പിടികൂടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News