പത്താം ക്ലാസുകാരിയ്ക്ക് ലൈംഗിക പീഡനം:54 കാരിയായ മുത്തശിയും അടുപ്പക്കാരനായ 23 കാരനും അറസ്റ്റിൽ

അഞ്ചല്‍•കൊല്ലം ഏരൂരില്‍ പത്താംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുത്തശ്ശിയെയും സുഹൃത്തായ ഓട്ടോ ഡ്രൈവറെയും ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മുത്തശ്ശിയുടെ ഒത്താശയോടെയായിരുന്നു പീഡനം.

സംഭവത്തില്‍ പ്രതിയായ ഏഴംകുളം വനജാ മന്ദിരത്തില്‍ ഗണേശി(23) നെയും കൂട്ട് നിന്ന അച്ഛമ്മയേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ ചുമത്തിയാണ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

മുത്തശ്ശി പതിവായി യാത്ര ചെയ്യാറുള്ള ഓട്ടോറിക്ഷയിലെ ഡ്രൈവറായിരുന്നു ഗണേശ്. പിതാവിന്റെ മദ്യപാനം മൂലം പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈനിന്റെ പുനരധിവാസ കേന്ദ്രത്തില്‍ ആക്കിയിരുന്നു. എന്നാല്‍ അവിടെ നിന്ന് കൂട്ടിയെ ഏറ്റെടുത്ത് മുത്തശി തന്റെ വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. ഇതിനിടെ അറസ്റ്റിലായ മുത്തശ്ശിമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഗണേശ് . വീട്ടിൽ പതിവായി എത്തുന്നതിനിടെ  പെണ്‍കുട്ടിയുമായി അടുപ്പം കാണിച്ചിരുന്നു. പിന്നീട് സ്‌കൂളില്‍ നിന്ന് വീട്ടില്‍ വരുന്ന വഴിയിലും, വീട്ടില്‍ വെച്ചും പലവട്ടങ്ങളിലായി പീഡിപ്പിക്കുമായിരുന്നു.

ഗണേശിന്റെ വീട്ടില്‍ വെച്ചു സംഭവത്തെ കുറിച്ച്‌ അറിവുണ്ടായിരുന്ന അച്ഛമ്മ ഇതിന് എല്ലാവിധ ഒത്താശകളും ചെയ്തുകൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News