സര്‍ക്കാര്‍ ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ നഗ്‌നരായി നൃത്തം ചെയ്യിപ്പിച്ചു; അതിക്രമം നടന്നത് പോലീസിന്റെ നേതൃത്വത്തില്‍
മുംബൈ: മഹാരാഷ്ട്രയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പോലീസിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം. ജല്‍ഗാവോണ്‍ നഗരത്തിലെ അഷദീപ് വിമന്‍സ് ഹോസ്റ്റലിലാണ് സംഭവം നടന്നത്. പോലീസും മറ്റ് ചില പുരുഷന്മാരും ചേര്‍ന്ന് പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് നഗ്‌നരായി നൃത്തം ചെയ്യിപ്പിച്ചു.
ചിഖ്ലി നിയോജകമണ്ഡലത്തിലെ ബിജെപി എംഎല്‍എ ശ്വേത മഹാലെ വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോഴാണ് സംഭവം വെളിച്ചത്തു വന്നത്. സംഭവത്തെ കുറിച്ച് ജല്‍ഗാവോണില്‍ നിന്നുളള ഒരു പ്രാദേശിക എന്‍ജിഒ ചൊവാഴ്ച ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
പോലീസും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ഈ സംഭവം സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നവര്‍ സ്വയം വേട്ടക്കാരായി മാറുന്നു. വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമെന്നും ശ്വേത മഹാലെ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ഉത്തരവിട്ടു.