ചെന്നൈ: നഗരത്തിലെ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോ ഡ്രൈവറെ സഹപ്രവര്‍ത്തകര്‍ തല്ലിക്കൊന്നു. വെല്ലൂര്‍ തിരുപ്പത്തൂര്‍ സ്വദേശി പൂങ്കാവനമാണ് സഹപ്രവര്‍ത്തകനും സ്റ്റേഷനിലെ ചുമട്ടുകാരനുമായ അലക് കുമാറിന്റെ ആക്രമണത്തില്‍ മരിച്ചത്.
നിരവധി യാത്രക്കാര്‍ നോക്കി നില്‍ക്കെ ഇന്നലെ രാവിലെയാണ് അതിക്രൂരമായ സംഭവം. കഴിഞ്ഞ ദിവസം രാത്രിയില്‍ പൂങ്കാവനവും അലക് കുമാറും തമ്മില്‍ വഴക്കിട്ടിരുന്നു. ഇതിന്റെ പ്രതികാരമായി ഇന്നലെ രാവിലെ സ്റ്റേഷന്‍ പരിസരത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പൂങ്കാവനത്തെ വലിയ കല്ലുപയോഗിച്ച് അലക് കുമാര്‍ ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന പൂങ്കാവനം ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരിന്നു. സംഭവം അറിഞ്ഞുടന്‍ റെയില്‍വേ സംരക്ഷണ സേന അലക് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News