25.5 C
Kottayam
Friday, June 5, 2026

കോട്ടയം കഞ്ഞിക്കുഴിയിൽ ഫ്‌ളാറ്റിന്റെ പതിമൂന്നാം നിലയിൽ നിന്നു വീണ പതിനഞ്ചുകാരിയ്ക്കു ദാരുണാന്ത്യം; മരിച്ചത് കളത്തിപ്പടി പള്ളിക്കുടം സ്‌കൂളിലെ വിദ്യാർത്ഥിനി

Must read

കോട്ടയം: കഞ്ഞിക്കുഴിയിലെ സ്‌കൈലൈൻ ഫ്‌ളാറ്റിൽ നിന്നും വീണ് ഗുരുതരാവസ്ഥയിൽ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം. കഞ്ഞിക്കുഴി സ്‌കൈലൈൻ എക്‌സോർട്ടിക്കാ ഫ്‌ളാറ്റിലെ താമസക്കാരിയായ പതിനഞ്ചുകാരി റിയാ മാത്യുവാണ് വീണ് മരിച്ചത്. ഫ്‌ളാറ്റിന്റെ പതിമൂന്നാം നിലയിൽ നിന്നും താഴെ വീണാണ് റിയയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്.

ശനിയാഴ്ച രാത്രി 10 മണിയോടെ കഞ്ഞിക്കുഴി – ദേവലോകം റോഡിൽ സ്‌കൈലൈൻ ഫ്‌ളാറ്റിലായിരുന്നു സംഭവം. കളക്ടറുടെ ഔദ്യോഗിക വസതിയ്ക്കു സമീപത്തായാണ് സ്‌കൈലൈൻ എക്‌സോർട്ടിക്കാ ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്നത്. ഈ ഫ്‌ളാറ്റിൽ നിന്നും ശനിയാഴ്ച രാത്രി പത്തു മണിയോടെ പെൺകുട്ടി താഴെ വീണതായി വാർത്ത പ്രചരിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സെക്യൂരിറ്റി ജീവനക്കാർ അടക്കമുള്ളവർ സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് പെൺകുട്ടി വീണ് കിടക്കുന്നതായി കണ്ടെത്തിയത്.

കുട്ടിയെയുമായി ഉടൻ തന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രാഥമിക പരിശോധന നടത്തി ചികിത്സ അടക്കം നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. കുട്ടി ഫ്‌ളാറ്റിൽ നിന്നു വീണതാണോ, താഴേയ്ക്കു ചാടിയതാണോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ലെന്നു പൊലീസ് സംഘം പറഞ്ഞു. രാത്രി ആയതിനാൽ മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ലെന്നും ഈസ്റ്റ് പോലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്തിട്ടുണ്ട് പൊലീസ്. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ഞായറാഴ്ച പോസ്റ്റ്‌മോർട്ടം നടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week