മുംബൈ : രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ താരിഫ് ദിവസങ്ങള്‍ക്ക് മുമ്പെ താരിഫ് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ജിയോ വളരെ കുറച്ച് ദിവസം മുമ്പ് മാത്രമാണ് താരിഫ് ഉയര്‍ത്തുന്ന കാര്യം പുറത്തുവിട്ടത്. ഇതോടെ ഉപഭോക്താക്കള്‍ ആശങ്കയിലുമായി. എന്നാല്‍ ജിയോ ഡേറ്റാ നിരക്ക് 40 ശതമാനം ഉയര്‍ത്തിയെങ്കിലും 336 ദിവസവും 2 ജിബി ഡേറ്റ പ്രദാനം ചെയ്യുന്ന പുതിയ ഡേറ്റ ജിയോ പ്രഖ്യാപിച്ചു കഴിഞ്ഞു. ജിയോയുടെ ഓള്‍ ഇന്‍ വണ്‍ പ്ലാനില്‍ 1779 രൂപയ്ക്ക് ഒരു വര്‍ഷത്തേക്കുള്ള പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്..
1779 രൂപ പ്ലാനില്‍ 336 ദിവസത്തേക്ക് ദിവസം രണ്ടു ജിബി ഡേറ്റ ലഭിക്കും. ജിയോ ടു ജിയോ അണ്‍ലിമിറ്റഡ് കോള്‍, മറ്റു നെറ്റ്വര്‍ക്കുകളിലേക്ക് വിളിക്കാന്‍ 4000 മിനിറ്റുകള്‍, ദിവസം 100 എസ്എംഎസ്, ജിയോ ആപ്പുകളുടെ സേവനം എന്നിവ ലഭിക്കും.
ജിയോയുടെ പുതുക്കിയ മറ്റു പ്ലാനുകളെ കുറിച്ചും ഇതുവരെ അറിവായിട്ടില്ല. ജിയോയുടെ വരാനിരിക്കുന്ന പ്ലാനുകളുടെ നിരക്ക് 40 ശതമാനം ഉയരുമെന്നാണ് പറയപ്പെടുന്നത്. ജിയോയുടെ പുതിയ 1,776 രൂപയുടെ ഓള്‍-ഇന്‍-വണ്‍ പ്ലാന്‍ അടിസ്ഥാനപരമായി 444 രൂപയുടെ നാല് പ്ലാനുകളാണ്. ഇവ 336 ദിവസത്തെ സാധുതയുള്ളതാണ്. വ്യക്തമായി പറഞ്ഞാല്‍ ഇത് ഒരു ദീര്‍ഘകാല പ്ലാനാണ്. അത് ഇപ്പോള്‍ ചെയ്താല്‍ ഒരു വര്‍ഷത്തോളം വര്‍ധിച്ച പ്ലാനുകളില്‍ നിന്ന് ഒഴിവാകാനാകും
റീചാര്‍ജ് പ്ലാനുകളില്‍ 40 ശതമാനം വരെ വിലവര്‍ധനവ് പ്രഖ്യാപിച്ച ജിയോ 300 ശതമാനം വരെ കൂടുതല്‍ ആനുകൂല്യങ്ങളും ഉറപ്പ് നല്‍കുന്നുണ്ട്. പരിധിയില്ലാത്ത കോളുകളും ഡേറ്റയും ഉപയോഗിക്കാവുന്ന പുതിയ ഓള്‍-ഇന്‍-വണ്‍ പ്ലാനുകള്‍ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഈ പ്ലാനുകളില്‍ മറ്റ് മൊബൈല്‍ നെറ്റ്വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും.