കൊച്ചി:ഗാർഹിക ഉപയോക്താക്കൾക്കായി ആകർഷകമായ ബ്രോഡ്ബാൻഡ് പ്ലാനുകളുമായി റിലയൻസിന്‍റെ ജിയോ ഫൈബർ. അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയുന്ന പുതിയ പ്ലാനുകൾ പ്രതിമാസം 399 രൂപയിലാണ് ആരംഭിക്കുന്നത്, കൂടാതെ 30 ദിവസത്തെ സൗജന്യ ട്രയലും പുതിയ ഉപയോക്താക്കൾക്കും ജിയോ ഫൈബർ ലഭ്യമാണ്.
30 എംബിപിഎസ് വേഗതയ്ക്ക് 399 രൂപ, 100 എംബിപിഎസ് വേഗതയ്ക്ക് 699 രൂപ, 150 എംബിപിഎസ് വേഗതയ്ക്ക് 999 രൂപ, 300 എംബിപിഎസ് വേഗതയ്ക്ക് 1,499 രൂപ എന്നിങ്ങനെയാണ് ഇപ്പോൾ പ്ലാനുകൾ. പരിധിയില്ലാത്ത ഡാറ്റാ പ്ലാനുകൾക്കൊപ്പം പരിധിയില്ലാത്ത വോയ്‌സ് കോളുകൾ ലഭ്യമാണെന്നും റിലയൻസ് ജിയോ അറിയിച്ചു.
ഇതോടൊപ്പം 4K സെറ്റ് ടോപ്പ് ബോക്സും സൗജന്യമായി ലഭിക്കും. അപ്ലോഡ് സ്പീഡിനോളം ഡൗൺലോഡ് സ്പീഡും ലഭിക്കുമെന്നും, 12 ഒടിടി സേവനങ്ങളും സൗജന്യമായി ലഭിക്കും എന്ന് ജിയോ അറിയിച്ചു.
ഏറെ ആകർഷകമായ ഓഫറുകളാണ് ജിയോഫൈബർ മുന്നോട്ടുവച്ചിരിക്കുന്നത്. 1499 രൂപയാണ് സെക്യൂരിറ്റി ഡേപ്പോസിറ്റ്. 399 രൂപയുടെ പ്രതിമാസ പ്ലാനാണ് ബേസിക്ക്. സെക്കൻഡിൽ 30 മെഗാബൈറ്റ്സ് വേഗതയിൽ പരിധിയില്ലാത്ത ഇന്റർനെറ്റും വോയിസും ഇതിൽ ലഭിക്കും. 699 രൂപയുടെ പ്ലാനിൽ, സെക്കൻഡിൽ 100 മെഗാബൈറ്റ്സ് വേഗതയിൽ പരിധിയില്ലാത്ത ഇന്റർനെറ്റും വോയിസും. പ്രതിമാസം 999, 1499 പ്ലാനുകളിലാണ് ഒടിടി സേവനങ്ങൾ ലഭിക്കുക. 999 രൂപയ്ക്ക് സെക്കൻഡിൽ 150 മെഗാബൈറ്റ്സ് വേഗതയിൽ പരിധിയില്ലാത്ത ഇന്റർനെറ്റും വോയിസും ഒപ്പം 11 ഒടിടി സേവനങ്ങളും ലഭിക്കും. 1499 രൂപക്ക് സെക്കൻഡിൽ 300 മെഗാബൈറ്റ്സ് വേഗതയിൽ 12 ഒടിടി സേവനം ലഭിക്കും.
പുതിയ എല്ലാ ഉപഭോക്താക്കൾക്കും ആദ്യ ഒരുമാസം സെക്കൻഡിൽ 150 മെഗാബൈറ്റ്സ് വേഗതയിൽ പരിധിയില്ലാത്ത ഇന്റർനെറ്റും 10 ഒടിടി സേവനങ്ങളും സേവനങ്ങളും സൗജന്യമായി ലഭിക്കും. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വിഡിയോ, ഡിസ്നി+ഹോട്ട്സ്റ്റാർ, വൂട്ട്, സോണിലിവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ, ജിയോസിനിമ, ഷെമാരൂ, ജിയോസാവൻ, യൂട്യൂബ്, ഇറോസ് നൗ എന്നിവയാണ് ജിയോഫൈബർ നൽകുന്ന ഒടിടി സേവനങ്ങൾ. എല്ലാ സേവനങ്ങൾക്കുമായി ഒറ്റത്തവണ ലോഗിൻ ചെയ്താൽ മതിയാവും