ന്യൂഡല്‍ഹി: ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്ക്കെതിരേ നിലവിലുള്ള വാക്സിനുകള്‍ പരാജയപ്പെട്ടതായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് സീനിയര്‍ സയന്റിഫിക്ക് അഡ്വൈസറായ പ്രൊഫ. കെ. വിജയരാഘവന് പറഞ്ഞു. മിക്ക വാക്സിനുകളും വൈറസുകളില്‍ ജനിതക മാറ്റമുണ്ടാക്കുമെന്ന് കണക്കാക്കിയാണ് വികസിപ്പിച്ചെടുക്കുന്നത്. ഈ വൈറസുകള്‍ 70 ശതമാനം വേഗത്തില്‍ വ്യാപിക്കുമെങ്കിലും ആശങ്കാകരമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്നു തെളിയിക്കപ്പെട്ടിട്ടില്ല.
ജനിതക മാറ്റം സംഭവിച്ച വൈറസുകളാണെങ്കിലും ഇപ്പോള്‍ രാജ്യത്ത് പരീക്ഷണത്തിലുള്ള വാക്സിനുകള്‍ ഫലപ്രദമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിപ്പിൽ പറയുന്നു.വിഷയത്തില്‍ കടുത്ത ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.